ട്യൂഷൻ ക്ലാസിലെ പ്രണയം 4 [Spider Boy]

Posted by

 

” ഇന്നാ.. നിന്റെ നോട്ട് ”

 

” അവിടെ വച്ചേക്ക് ”

 

” അതിലെന്താ എഴുതിയിരുന്നേ ”

 

” അതിൽ അക്കൗണ്ടൻസി ന്റെ നോട്ട് വേറെന്താ 🤭”

 

” അതല്ലടി അവസാനത്തെ പേജിൽ ”

 

” 😳 ഒന്നുല്ലല്ലോ ”

 

” ഒന്നുല്ലന്നോ കാണിച്ചുതരാം ”

 

💭 അപർണ : അയ്യോ അത് ഞാൻ മായിച്ചു കളഞ്ഞില്ലായിരുന്നോ 😳 💭

 

” ഇതാ… ഇത് ആരുടെ പേരാ എഴുതിയിരിക്കുന്നെ ”

 

” അത് ആരുടേയും പേരല്ല ഞാൻ വെറുതെ ഇരുന്നപ്പോ ചെയ്തതാ ”

 

” മതി മോളെ നീ ഉരുണ്ടത്! നീ ഉരുണ്ട് ഉരുണ്ട് കൊളത്തിൽ പോയി വീഴണ്ട.. അത് സ്റ്റൻസിൽ അല്ലെ. ”

 

” അത്… 😶 ”

 

” അത് പോട്ടെ അതിലെന്താ എഴുതിയിരിക്കുന്നെ ”

 

” അത്..”

 

” എന്തായാലും അത് നീ സ്നേഹിക്കുന്ന ആളുടെ പേരാണ്. അല്ലെ ”

 

“😶”

 

” എന്റെ കഠിനമായ പരിശ്രമത്തിനോടുവിൽ ആളെ പേര് കണ്ടെത്തി ”

 

” 😳 ആരെ പേര് ”

 

” ഈ ബുക്കിലെഴുതിയ ആളെ പേര് ”

 

” എവിടുന്ന് ”

 

ഞാനെന്റെ പോക്കറ്റിൽ നിന്ന് വെള്ള പേപ്പർ അവൾക്ക് കാണിച്ചു കൊടുത്തു.

 

” ദാ.. ഇതല്ലേ 🙂 ”

 

” നിനക്ക് ഇതെവിടെന്ന് കിട്ടി ”

 

” അതൊക്കെണ്ട്! ഇപ്പൊ ഇത് ഞാൻ വായിച്ചു തരാം ”

 

ഞാൻ പറയാൻ തുടങ്ങിയതും അവള് തലതാത്തി ഇരിക്കാൻ തുണ്ടങ്ങി

 

” L ” ” O ” ” V ” ” E ” ” Y ” ” O ” ” U ”

 

” ലവ് യൂ ”

 

അപർണ : 😔👀🫣

 

” A ” ” M ” ” A ” ” L ”

 

” അമൽ ”

 

അപർണ : 🥹🥲😌😔

 

” നേരെ നോക്ക്… ആരാ അമൽ! എന്റെ അറിവിൽ നിന്റെ ക്‌ളാസിലില്ല പിന്നെ ആരായിരിക്കും 🤔😏 “

Leave a Reply

Your email address will not be published. Required fields are marked *