ട്യൂഷൻ ക്ലാസിലെ പ്രണയം 4 [Spider Boy]

Posted by

 

” ഹോ.. എന്ത് ചൂടാടി നിന്റെ ദേഹത്തു ”

 

” എന്നിട്ട് എനിക്ക് തോന്നിന്നില്ലല്ലോ ”

 

” അതെങ്ങെനാടി നിനക്ക് തോന്നാ. നിന്റെ മേലൊക്കെ ഒരു ക്ഷീണം പോലെ തോന്നുന്നില്ലേ ”

“മ്മ്.. ”

 

” നീ വീഴാതെ പിടിച്ചിരുന്നോ. ആ പത്രോം പിടിച്ചോ ”

 

” ഞാൻ പിടിച്ചോളാം നീ എന്നേ താഴെയിടാതിരുന്നാൽ മതി 😌 ”

 

” ഓ…ക്കെ പ്രിൻസ്സസ് 🫠 ”

 

” 🥹😍🥰 ”

 

ഞാൻ അവളെ എടുത്ത് മെല്ലേ നടന്നു കൊണ്ട് അടുക്കളയിലോട്ട് പോയി.

 

” അമലേ.. ”

 

” എന്നേ കാണാൻ പ്രിൻസസ്സ് നെ പോലെ ഉണ്ടോടാ.. 🙂 ”

 

” മറ്റുള്ളവരുടെ കണ്ണിൽ ഉണ്ടോന്ന് അറിഞ്ഞൂടാ!

പക്ഷെ എന്റെ കണ്ണിൽ നീ പ്രിൻസസ്സ് നെ പോലെയാ.. 🥰 ”

 

അവളെന്നെ ഒന്നൂടെ ചേർത്ത് പറ്റിപിടിച്ചു. അവളുടെ ശരീരത്തിലെ ചൂട് മുഴുവൻ എനിക്ക് അറിയാൻ തുടങ്ങി.

 

” എടി മോളെ ഗുളിക കഴിച്ച്ട്ട് കിടന്നോട്ട. നല്ല ചൂടുണ്ട്. ”

 

” മ്മ്… ”

 

” എടാ… എന്നേ ഭാരമുണ്ടോ ”

 

” ഹേയ്! അതിനുമാത്രം കനമൊന്നും ഇല്ല ”

 

” നിനക്കെന്നെ ശരിക്കും ഇഷ്ടാണോടാ ”

 

” അതെന്താ അങ്ങനെ ഒരു വർത്താനം! എനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടം ആയോണ്ടാല്ലേ നിന്നെ ഞാൻ തറയിൽ വെക്കാതെ കൊണ്ടുപോകുന്നെ ”

 

അതു പറഞ്ഞപ്പോൾ അവളെന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഞാൻ തിരിച്ചു നോക്കിയതും

 

” എന്നേ നോക്കി നടക്കല്ലേ മുമ്പോട്ട് നോക്കി നടക്ക് ”

 

” ഇന്നാ നീയും മുമ്പോട്ട് നോക്ക് ”

 

” അതെങ്ങനെടാ.. എനിക്ക് ഒന്നെങ്കെ മുകളിക്ക് നോക്കാം അല്ലെങ്കെ നിന്നെ നോക്കാം. “

Leave a Reply

Your email address will not be published. Required fields are marked *