” അതിന് അച്ഛൻ ഇവിടെല്ല. രാവിലെ പോയതാ ”
” എങ്ങട്ട് പോയി ”
” ത്രിശ്ശൂരിക്ക്.. ”
” പണിക്ക് പോയതാ ”
“അല്ല. എന്തോ പണി അന്വേശിക്കാനാന്നാ പറഞ്ഞെ ”
💭 നല്ല തന്ത മോൾക്ക് പനിയായിട്ട് കാണിക്കാതെ തെണ്ടാൻ പോയിക്ക്ണ് 💭
” നീ എന്താ ആലോചിക്കുന്നെ ”
” അല്ല.. നിന്റെ അച്ഛന് നിന്നെ ഡോക്ടറെ കാണിച്ചിട്ട് പൊയ്ക്കൂടായിരുന്നോ ”
” അതിന് അച്ഛൻ അറിഞ്ഞിട്ടില്ല. ആറു മണീന്റെ വണ്ടിക്ക് പോയെന്നാ പറഞ്ഞെ ”
” ഓ… ഇനി രാത്രി അല്ലെ വരോള്ളു..”
” മ്മ്.. ഒൻപതു മണിയോ അതോ പത്തു മണിയോ ആവുമ്പോ വരുവായിരിക്കും ”
” അപ്പൊ അതുവരെ നിങ്ങൾ രണ്ടാളും ഒറ്റക്ക് ഇവിടെ ഇരിക്കും ”
” നിന്റെ അമ്മ വരാന്ന് പറഞ്ഞിട്ടുണ്ട് ”
” എന്റെ അമ്മയോ.. എപ്പൊ പറഞ്ഞ് 🫤 ”
” നിന്റെ അമ്മ രാവിലെ ഇവിടെ വന്നിരുന്നു ”
“ആ….🤦♂️ അല്ല.. അമ്മക്ക് പകരം ഞാ..ൻ വന്നാ..ൽ മതിയോ 🫠 ”
” അപ്പോ നിനക്ക് ട്യൂഷന് പോണ്ടേ… ”
” ഇയ്…. പറഞ്ഞ പോലെ ട്യൂഷൻ ഇണ്ട്ല്ലേ 😒 ”
” എന്തെ.. നീ ഇന്ന് പോണില്ലേ..🙂 ”
” സത്യം പറഞ്ഞ പോകാൻ ഒരു മൂഡില്ല 😌 ”
” ഞാനില്ലാത്തോണ്ടാണോ മൂടില്ലാത്തെ ”
” അറീല.. 😌 ”
” നിനക്ക് ഉറക്കം ഒന്നും വരുന്നില്ലേടി ”
” മ്..മ്മ്.. ”
” സാധാരണ പനിവന്നാൽ ആളുകൾ ക്ഷീണം കാരണം കിടക്കാറാ പതിവ്. ഇതിപ്പോ ”
” എനിക്ക് ഷീണോക്കെണ്ട്, ഒറങ്ങാൻ തോന്നണില്ല ”