“”ഞാനവനെ ഒന്നു സഹായിച്ചതാ “” എന്നിട്ടെന്നെ നോക്കി നൈസ് ആയൊന്നു ചിരിച്ചു..
മഴ നല്ലോണം പെയ്യാൻ തുടങ്ങി.. ലക്ഷണം കണ്ടിട്ട് ഇനിയും പെയ്യും.. അന്തരീക്ഷം ഇരുട്ട് കുത്തിയപ്പോൾ ഇടിയും മിന്നലും ഇടയ്ക്കു മുഴങ്ങാൻ തുടങ്ങി..
“”നീ കഴിക്കാനെന്തെങ്കിലും ഉണ്ടാക്കാൻ നോക്ക്… ഞങ്ങൾ പോയിട്ട് വരാം…. നീയാ തലയിൽ തൊപ്പി വച്ചു ആ കമ്പു മുഴുവൻ എടുത്ത് വാ “” എന്നെയും ചേച്ചിയെയും നോക്കി നനഞ്ഞ വസ്ത്രവുമായി പുള്ളി പറഞ്ഞു..
തൂമ്പയും കുറച്ചു കമ്പും കയറുമായി പുള്ളി നടന്നു നീങ്ങി പുറകെ ഞാനും.. മഴയുടെ ശക്തി ഓരോ നിമിഷവും വർധിച്ചു.. ആദ്യം തൈകളിലേക്ക് വരുന്ന വെള്ളം താഴെവരെ വഴി തിരിച്ചു വിട്ടു.. ഒടിഞ്ഞു വീഴാനായ തൈകൾ പലതും കമ്പു കെട്ടി നിർത്തുകയും ഉയരമുള്ള ചെടികൾ കമ്പു കുത്തി വലിച്ചു കെട്ടുകയും ചെയ്തു. മഴയിൽ കുതിർന്നു പണി തീർന്നപ്പോൾ മഴയെല്ലാം തോർന്നു.. വേഗം ഷെഡ്‌ഡിലേക്ക് പോയി.. അപ്പോഴേക്കും ചേച്ചി നല്ല ചൂടുള്ള കപ്പയും കാന്താരി ചമ്മന്തിയും ഉണ്ടാക്കി വച്ചിരുന്നു..
തല തോർത്തി തറയിൽ ഇരുന്നു വാഴയിലയിൽ വിളമ്പിയ ആവി പാറുന്ന കപ്പയും ചമ്മന്തിയും കണ്ടപ്പോൾ തന്നെ വായിൽ വെള്ളമൂറി.. ഒരു കഷ്ണം എടുത്തു ചമ്മന്തിയിൽ തൊട്ട് പതിയെ വായിൽ വെച്ചപ്പോൾ ഉള്ള ഒരു സുഖം.. ഹോ… അതും കഴിച്ചു ഇരുണ്ടു നിൽക്കുന്ന തോട്ടത്തിലേക്കു നോക്കി അടുത്ത മഴയ്ക്കായി കാത്തു നിന്നു…
എല്ലാം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു.. പോകാൻ നേരം പൈസ എടുക്കാൻ അകത്തേക്ക് പോകാൻ തുനിഞ്ഞപ്പോൾ രാവിലെ മതിയെന്ന് പറഞ്ഞു ഞാൻ വീട്ടിലേക്കു നടന്നു.. മഴ കൊണ്ടു ഒരു പരുവമായിരുന്നു.. എങ്ങനെയെങ്കിലും പുതപ്പിനുള്ളിൽ കയറണം അതാണ് ലക്ഷ്യം..