ഞങ്ങൾ ഇറങ്ങിയതും മഴ ചാറാൻ തുടങ്ങി. റോഡും കടന്ന് കാടും കടന്ന് മലയിലൂടെ കുന്നു കയറി ഞങ്ങൾ തോട്ടത്തിലെത്തി. ചാറ്റൽ മഴയിൽ ഞങ്ങളിറങ്ങി ആ ഭംഗിയുള്ള കുഞ്ഞു ഷെഡ്‌ഡിലേക്ക് ഓടി കയറി..
“”എന്തായിത്.. എന്നും ഇങ്ങോട്ട് വരുന്നതല്ലേ ഒന്നു വൃത്തിയാക്കിയിട്ടൂടെ?”” ചുറ്റുമൊന്നു കണ്ണോടിച്ച ചേച്ചി ചോദിച്ചു..
“”ഇതാണ് ഞാൻ നിന്നെ ഇങ്ങോട്ട് കൊണ്ടു വരാതെ.. ഇപ്പോൾ മനസിലായോ. ഇനിയങ്ങോട്ട് തുടങ്ങും ഓരോന്ന്. “” പുള്ളി അൽപ്പം ദേഷ്യത്തോടെ പറഞ്ഞു..
“”ദേവാ. നീ സാധനങ്ങൾ ഇറക്കി വെക്കു.. പിന്നെ വളം ഇപ്പോൾ തൊടണ്ടാ.. മഴമാറിയിട്ട് ഇറക്കാം.. ഞാനാ മൂലയിലെ തൈ ഒന്ന് നോക്കട്ടെ “” അതും പറഞ്ഞു പുള്ളി തലയിലെ തൊപ്പികുടയും വച്ചു ദൂരത്തേക്ക് നടന്നു നീങ്ങി.
“”ഇന്ന് രാവിലെ മെസ്സേജ് ഒന്നും കണ്ടില്ലല്ലോ “” ജീപ്പിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു..
“”ഇന്ന് ഇങ്ങോട്ട് പോരാനുള്ള തിരക്കിലായിരുന്നു മോനെ “”
“”അല്ല എന്തായിപ്പം പുതിയ ചെത്തു ഡ്രെസ്സിലൊക്കെ “”
“”ആ sorry മോനെ നിന്നോട് പറഞ്ഞില്ല അല്ലെ.. ഇന്നെന്റെ birthday ആണ് “” മുത്ത് പൊഴിയുന്ന ചിരി ചിരിച്ചു അവൾ പറഞ്ഞു.
“” എന്റെ ചേച്ചി.. ഹാപ്പി birthday my friend “” ആ കൈ കുലുക്കി ഞാൻ പറഞ്ഞു..
“”Thank you “”
“”അല്ല ഇത് എത്രാമത്തെയാ “” കൈ വിട്ടു കൊണ്ട് ഞാൻ ചോദിച്ചു.
“”24 “”
“”Hm 24 ലും 18 ന്റെ മെയ്യഴക് ആണുട്ടോ “” അവളെ കളിയാക്കി ഞാൻ പറഞ്ഞു..