അമ്മ പോയപ്പോൾ ഫോണെടുത്തു ആ ഫോട്ടോ ഡിലീറ്റ് ചെയ്തു.. ചേച്ചിയുമായുള്ള ചാറ്റിങ് എല്ലാം ക്ലിയർ ചെയ്തു. ചേച്ചിയുടെ വാട്സ്ആപ്പ് കാണുന്നതേ പേടി.. ഇനി അങ്ങനെ ഒരു അദ്ധ്യായം ഉണ്ടാവില്ല ആ ചാപ്റ്റർ ക്ലോസ്.. ഞാനുറപ്പിച്ചു.. ഇനിയങ്ങോട്ട് പോകാനും പറ്റില്ല.. എല്ലാം നശിപ്പിച്ചു.
പനിയും പേടിയും കാരണം ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചില്ല. ഒരേ കിടപ്പ്.. വൈകുന്നേരം ദേവൂട്ടി വന്നപ്പോഴും എന്റെ മനസ്സ് മുഴുവൻ പേടിച്ചു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു.. അവളെന്റെ അടുത്ത് വന്ന് കിടന്നതും സംസാരിച്ചത് പോലും ഞാൻ അറിഞ്ഞില്ല.. വൈകുന്നേരം അച്ഛൻ കയറി വന്നപ്പോൾ എന്റെ അടുത്തേക്ക് വന്നു..
“”നിനക്ക് നാളെ കല്യാണത്തിന് പോകാൻ കഴിയില്ലെങ്കിൽ പോകണ്ട.. ഇവര് പൊക്കോളും “” നെറ്റിയിൽ കൈവച്ചു നോക്കിയ അച്ഛൻ പറഞ്ഞു.. അപ്പോഴാണ് ഞാൻ അതിനെ കുറിച് ആലോചിച്ചത്. ഈ സമയത്തു ഇവിടുന്നു കുറച്ചു സമയം മാറിനിൽക്കാൻ പറ്റുമല്ലോ.. കല്യാണത്തിന് പോകുന്നതാണ് നല്ലത്..
“”ഞാൻ പൊക്കോളാം അച്ഛാ. കുഴപ്പമൊന്നുമില്ല..””
“”നിനക്ക് കഴിയുമോ അതിനു “”
“”കഴിയും.. “” എന്റെ വാക്കുകൾ അച്ഛന് സന്തോഷം നൽകി. പനിച്ചു വിറക്കുന്ന എന്റെ മുഖം കണ്ടു സങ്കടത്തോടെ നോക്കി നിൽക്കുന്ന ദേവൂട്ടിയെ എനിക്ക് കാണാൻ കഴിഞ്ഞു. അല്ലെങ്കിലും എനിക്ക് ചെറിയൊരു ജലദോഷം വരുന്നത് പോലും അവൾക്ക് സഹിക്കില്ല..
പിന്നെ രാവിലെ വരെ അവളായിരുന്നു എന്റെ കാര്യങ്ങളെല്ലാം നോക്കിയത്.. അവളുടെ സ്നേഹം കണ്ടു കണ്ണുനിറഞ്ഞ ഞാൻ ചേച്ചിയുമായുള്ള പ്രശ്നങ്ങൾ മറക്കാൻ സാധിപ്പിച്ചു..