ദേവൂട്ടി എന്റെ അനിയത്തി 3 [Garuda]

Posted by

 

“”ഇതെന്തു മരുന്നാ?””

 

“”ഇത് പണ്ട് എന്റെ അമ്മയുടെ അച്ഛൻ കാണിക്കാറുള്ളതാ.. മുറിക്കൂട്ടി ചെടി.. നല്ലതാ.. ഇനി പെട്ടെന്ന് മാറിക്കോളും “”.

 

“”Thanks, പണികളൊക്കെ കഴിഞ്ഞോ?””

 

“”അതൊക്കെ കഴിഞ്ഞു. ഇനി ഇവളെയൊന്നു കുളിപ്പിക്കണം അത്രേയുള്ളൂ..””

 

“”എന്നാ ചേച്ചി പോയി അതൊക്കെ തീർത്തും വാ ഞാൻ ഇവിടെ ഇരിക്കാം “”

 

“”അത് വേണ്ട നിന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് ഞാനെങ്ങനെ പണിയെടുക്കും വേണ്ട””

 

“”എന്നാൽ എനിക്കെന്തെങ്കിലും കഴിക്കാൻ താ.. ചേച്ചിയുടെ ഇന്നലത്തെ കപ്പയും ചമ്മന്തിയും.. ഒരേ ടേസ്റ്റ് ആയിരുന്നു.””

 

“”എടാ മണ്ടാ അതാരുണ്ടാക്കിയാലും ആ ടേസ്റ്റ് കിട്ടും “” മോളെ കയ്യിലെടുത്തുകൊണ്ടവൾ പറഞ്ഞു.

 

“”എന്തായാലും കൊള്ളാം.. എനിക്കിപ്പോ എന്താ തരാ “”

 

“”നിനക്കെന്താ വേണ്ടേ?””

 

“”ചോദിച്ചാൽ തരുമോ?””

 

“”തരും “”

 

“”എന്നാൽ എനിക്ക് ചേച്ചിയെ പോലൊരു പെൺകുട്ടിയെ വേണം “”

 

“”ഡാ ഡാ മതി മതി.. ഉം.. “”

 

“”ഞാൻ കാര്യം പറഞ്ഞതാ “”

 

“”എന്ത് കാര്യം “”

 

“”കല്യാണം കഴിക്കുന്നെങ്കിൽ ചേച്ചിയെ പോലെ ഒരാളെ.. അതിലൊരു മാറ്റവുമില്ല “”

 

“”നിനക്ക് ഭ്രാന്ത് വല്ലതുമുണ്ടോ..””

 

“”അല്ല ചേച്ചി.. ചേച്ചിക്കറിയില്ല ചേച്ചിയുടെ ഭംഗി..””

 

“”മതി മതി.. ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം “” അവൾ മോളെയും എടുത്തു അടുക്കള ലക്ഷ്യമാക്കി നടന്നു. എന്റെ വാക്കുകൾ അവൾക്ക് ഒരുപാട് സന്തോഷം നൽകിയിരിക്കുന്നു. അത് ആ മുഖത്തെ പ്രകാശത്തിൽ നിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *