നന്ദിനി :ഉം.. മുത്തശ്ശി എടുത്തു ഞാൻ കള്ളം പറയേണ്ടി വന്നു.. സത്യത്തിൽ എനിക്ക് അടി വയറിൽ ആയിരുന്നു വേദന… തലവേദന എന്നാ പറഞ്ഞത്…
പെട്ടന്ന് അവളുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ട് അവൾ ഫോൺ എടുത്തു നോക്കി. സത്യത്തിൽ ഒരു നിമിഷം അവൾ കണ്ണ് തെള്ളി പോയി കാരണം കുട്ടേട്ടൻ ആണ്.. തന്നെ അങ്ങനെ ഒന്നും കോൾ ചെയ്യാറില്ല കുട്ടേട്ടൻ. താൻ ഇങ്ങനെ വായ തോരാതെ സംസാരിക്കുന്നത് കേൾക്കാൻ ഒന്നും കുട്ടേട്ടൻ താല്പര്യം കാണിക്കാറില്ല. അതുകൊണ്ടു തന്നെ പരമാവധി തന്നോട് സംസാരിക്കാൻ കുട്ടേട്ടൻ ശ്രമിക്കാറില്ല.. എന്നാൽ യാദർശ്ചികമായി ഇങ്ങനെ ഒരു കാൾ വന്നപ്പോൾ അവൾ സ്ക്രീൻ ശ്യാമിനെ കാണിച്ചു..
ശ്യാം :ങേ എന്തുപറ്റി അറ്റന്റ് ചെയ്യൂ പിന്നെ ഫോൺ സ്പീക്കറിൽ ഇട്…
നന്ദിനി ശ്യാം പറയുന്നത് കേട്ട് ഫോൺ സ്പീക്കറിൽ ഇട്ടു .
നന്ദിനി :ഹലോ…
കുട്ടൻ :ഹലോ നന്ദിനി…
നന്ദിനി :ആ ഹ…. കുട്ടേട്ടാ പറ..
കുട്ടൻ :അല്ല മുത്തശ്ശി വിളിച്ചു നിനക്ക് എന്തോ വയ്യായ്മ ഉണ്ടെന്ന് പറഞ്ഞു…
നന്ദിനി :അത് ചെറുതായി ഒരു തലവേദന….
അപ്പോഴേക്കും ശ്യാം പോയി ഡോർ ലോക് ചെയ്തു. തിരികെ അവളുടെ അടുത്ത് വന്നു ബെഡിൽ ചേർന്നു കിടന്നു.. നന്ദിനി കണ്ണ് കാണിച്ചു എങ്കിലും അവൻ അത് കാര്യം ആക്കിയില്ല.
കുട്ടൻ :ഉം പനി ആയിട്ട് വല്ലതും ഉണ്ടോ… കാരണം അറിയാല്ലോ കോവിഡ് ആണ് പിന്നെ നല്ല തിളച്ച വെള്ളത്തിൽ കുളിച്ചാൽ മതി.. കുടിക്കാനും എല്ലാം…
നന്ദിനി :ആഹ്ഹ് ശെരി കുട്ടേട്ടാ… അവിടെ എങ്ങനെ ഉണ്ട് ഇപ്പോൾ…
കുട്ടൻ :ഇത് സിറ്റി സൈഡിൽ ആയത് കൊണ്ട് മുറി വിട്ട് പുറത്ത് പോകാൻ പോലും പറ്റില്ല…