മുത്തശ്ശി :അതെന്തേ…
നന്ദിനി :ഒഹ്ഹ്ഹ് അങ്ങനെ അങ്ങ് കിടന്നു പോയി…
മുത്തശ്ശി :ചെല്ല് കിടക്കു ഞാൻ പുരട്ടി തെരാം…..
നന്ദിനിയുടെ കൈയിൽ പിടിച്ചു മുത്തശ്ശി അകത്തേക്ക് കൊണ്ട് വന്നു ബെഡിൽ ഇരുത്തി… ബാം എടുത്തു തുറന്നു കുറച്ചു അവളുടെ തലയിൽ ഇരുവശത്തും തേച്ച് പിടിപ്പിച്ചു.. കുറച്ചു മൂക്കിന്റെ പാലത്തിലും തേച്ച് കൊടുത്തു… അപ്പോൾ ആണ് ശ്യാം പുറത്ത് നിന്ന് അങ്ങോട്ട് കയറി വന്നത്.. മുത്തശ്ശിയെ കണ്ട് ഒന്ന് നിന്നെങ്കിലും…
ശ്യാം :ഇതെന്താ മുത്തശ്ശി… എന്തുപറ്റി…
മുത്തശ്ശി :ആവോ നന്ദിനി കുട്ടിക്ക് തീരെ വയ്യാണ്ട് ആയെന്നെ… ഇത്രയും നേരം ആയിട്ടും ആളെ കാണാത്തത് കൊണ്ട് ഞാൻ ഇപ്പോൾ വന്നു ഒന്ന് നോക്കിയപ്പോൾ ആണ് കണ്ടത്. കിടക്കുക ആയിരുന്നു…
ശ്യാം :പനി ആണോ…
നന്ദിനി അവനെ നോക്കി പുഞ്ചിരിച്ചു…. എന്നിട്ട് കണ്ണ് കൊണ്ട് ഒരു പ്രത്യേക രീതിയിൽ കോഷ്ടി കാണിച്ചു..
മുത്തശ്ശി :തലവേദന ആണെന്ന് പറയുന്നത്…
ശ്യാം :രാത്രി നന്നായി ഉറങ്ങിയില്ലേ….
മുത്തശ്ശി :ഉം നന്നായി ഇല്ലെങ്കിലും രാവിലെ തലവേദന ഉണ്ടാകും…
നന്ദിനി അവനെ നോക്കി കൊണ്ട് പറഞ്ഞു..
നന്ദിനി :ഉറങ്ങി മുത്തശ്ശി…
മുത്തശ്ശി :കുഴപ്പമില്ല കുറച്ചു നേരം ഒന്ന് മയങ്ങിക്കോ….
അവളെ ബെഡിൽ കിടത്തി മുത്തശ്ശി പുറത്തേക്ക് ഇറങ്ങി ഒപ്പം ശ്യാമും. എന്നാൽ അവിടെ കിടന്നു കൊണ്ട് നന്ദിനി ശ്യാമിനെ നോക്കി പുഞ്ചിരിച്ചു… അവൻ മുത്തശ്ശി കൂടെ പോയി. മുത്തശ്ശി അങ്ങോട്ട് തിരയുന്ന സമയം അവൻ തിരികെ വന്നു അവളുടെ അടുത്ത് ഇരുന്നു…