ശ്യാം കുട്ടേട്ടനെ പറ്റി പറഞ്ഞപ്പോൾ അവൾക്ക് ഒരു വിഷമം വന്നെങ്കിലും. അവൾ തിരിച്ചു ഒന്നും തന്നെ പറയാൻ പോയില്ല. ഒരു കാലത്ത് അയാൾ അവളുടെ ആരൊക്കെയോ ആയിരുന്നു…
ശ്യാം :നീ എന്താ ആലോചിക്കുന്നത്…
നന്ദിനി :ഹേയ് ഒന്നുമില്ല… ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കിയത് ആണ്…
ശ്യാം :നീ പേടിക്കണ്ട പെണ്ണെ ഞാൻ നിന്റെ കൂടെ ഇല്ലേ പിന്നെന്താ…
നന്ദിനി :എന്നെ കല്യാണം കഴിക്കുമോ…!
അവൾ അവന്റെ മുഖത്ത് നോക്കി കിടന്നു കൊണ്ട് ചോദിച്ചു….
ശ്യാം :പിന്നെന്താ….
നന്ദിനി :അതെന്താ അങ്ങനെ പറയുന്നത് ഒരു ഉറപ്പ് ഇല്ലാതെ എന്നാൽ പിന്നെ എന്ന്…
അവൻ എഴുന്നേറ്റു അവളുടെ കൂടെ വന്നു കിടന്നു.. എന്നിട്ട് അവളുടെ മുഖത്തേക്ക് പുക ഊതി വിട്ട് കൊണ്ട് സംസാരിക്കാൻ തുടങ്ങി…
ശ്യാം :നിനക്ക് എന്താ എന്നെ പേടി ആണോ…
നന്ദിനി അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് അവനെ കെട്ടിപിടിച്ചു പറഞ്ഞു.
നന്ദിനി :ഇല്ല എനിക്ക് വിശ്വാസം ആണ്…
അവന്റെ കവിളിൽ അവൾ അമർത്തി ഒരുമ്മ വെച്ചു.
ശ്യാം :ഉം പേടിക്കണ്ട എനിക്ക് നിന്നെ വേണം… പെണ്ണെ….
അവൻ പറഞ്ഞത് ആശയം പെട്ടെന്ന് അവൾക്ക് പിടികിട്ടിയില്ല അവൻ പറഞ്ഞത് മറ്റൊരു അർഥത്തിൽ ആയിരുന്നു. അവൾ എടുത്തത് മറ്റൊരു രീതിയിലും… അവൻ അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആയിരുന്നു അവൾ കരുതിയത് അവന്റെ കൂടെ ജീവിക്കാൻ വേണ്ടി ആണെന്ന് ആണ്. അവൻ അവളുടെ ചുണ്ടിലേക്ക് സിഗരറ്റ് വെച്ചു കൊടുത്തു.. ആ ചുണ്ടുകൾ മെല്ലെ സിഗരറ്റ് വലിച്ചു കുടിച്ചു.. മൂക്കിൽ നിന്നും വായിൽ നിന്നും പുക തെള്ളി കൊണ്ട് നന്ദിനി അങ്ങനെ കിടന്നു…