കുട്ടൻ :അവളൊരു പാവം ആടാ, പിന്നെ നമ്മൾ ഇങ്ങനെ ചെറിയ വെയിറ്റ് ഒക്കെ ഇട്ട് നിന്നില്ല എങ്കിൽ അവൾ തലയിൽ കേറി നിരങ്ങും. ഇതാകുമ്പോൾ ഒരു ത്രില്ല് ആണ്…
ശ്യാം :ഓഹോ ഇവിടെ ഓരോന്ന് സെറ്റ് ആവാൻ പാട് പെടുന്നു…
കുട്ടൻ : ഒഹ്ഹ്ഹ് നീ കരുതുന്നത് സേഫ് ആയിട്ടുള്ള ലൈഫ് ആണ്… എനിക്ക് അങ്ങനെ അല്ല സ്വന്തം ആയി ജോലി ചെയ്തു നല്ലൊരു നിലയിൽ എത്തണം…
ശ്യാം :നിനക്ക് ഭ്രാന്ത് ആണ്, ഇത്രയും സ്വത്ത് കൈയിൽ വെച്ചിട്ട് ആണോ നീ വേറെ സ്വന്തം ആയിട്ട് ഉണ്ടാക്കാൻ പോകുന്നത്..
കുട്ടൻ :അതേ…
ശ്യാം കൈ തൊഴുതു കൊണ്ട് അവനെ ആക്കി പറഞ്ഞു…
ശ്യാം :നമിച്ചു മോനെ നിന്റെ ഇഷ്ടം…
കുട്ടൻ അത് കേട്ട് ചിരിച്ചു…
കുട്ടൻ :വാ ഇവിടെ പറമ്പിൽ കുളിക്കടവ് ഉണ്ട് പോയി ഒരടിപൊളി കുളി പാസ്സാക്കാം…
ശ്യാം :ങേ കുളിക്കടവോ…. പെണ്ണുങ്ങൾ ഒക്കെ കാണുമോ മോനെ…..
കുട്ടൻ :ആഹ്ഹ് കോഴിത്തരത്തിന് ഒരു കുറവുമില്ല…
പെട്ടെന്ന് മുത്തശ്ശി അങ്ങോട്ട് കയറി വന്നു..
മുത്തശ്ശി :കോഴിയോ ആർക്കാ കോഴി വേണ്ടേ… ദേ ഇവിടെ എല്ലാം ശൈവം ആണ് കേട്ടോ…
ശ്യാം :അല്ല മുത്തശ്ശി എനിക്കും അത് തന്നെ ആണ് ഇഷ്ടം മുത്തശ്ശി…
കുട്ടൻ :ഇവിടെ മുത്തശ്ശി ഉണ്ടാക്കിയ കറി മതി പോരെ.. അതെന്തായാലും ഞങ്ങൾ കഴിച്ചോളാം…
മുത്തശ്ശി :ആഹ്ഹ്ഹ് അതിന് ഞാൻ അടുക്കളയിൽ കയറിയാൽ അവൾ പുകിൽ ഉണ്ടാക്കും.. സ്വന്തം ആയി വെച്ചുണ്ടാക്കി തന്നിരിക്കുവാ.. നിനക്ക് ഇഷ്ടം ഉള്ള മാമ്പഴപുളിശ്ശേരി വരെ അവൾ റെഡി ആക്കിയിട്ടുണ്ട്…
ശ്യാം പെട്ടെന്ന് അടക്കി പറഞ്ഞു…