കുട്ടൻ :എനിക്ക് അറിയാം മുത്തശ്ശി…
അപ്പോഴേക്കും നന്ദിനി ഇളനീർ വെട്ടി കൊണ്ട് വന്നു. അവൾക്ക് അത് വശം ഇല്ല എന്നാലും കണ്ട് പരിചയം കൊണ്ട് അവൾ അത് എങ്ങനെയോ വെട്ടി എടുത്തു. ഒരെണ്ണം കുട്ടനും മറ്റത് ശ്യാമിനും നൽകി. അവളുടെ കണ്ണുകൾ കുട്ടന്റെ മുഖത്തേക്ക് പരതി നടക്കുന്നത് കണ്ടപ്പോൾ തന്നെ ശ്യാമിന് അവളിൽ കത്തി നിൽക്കുന്ന പ്രണയത്തിന്റെ തീവ്രത മനസ്സിൽ ആയി.
കുടിച് കഴിഞ്ഞു അകത്തേക്ക് പോകുമ്പോൾ ശ്യാം നന്ദിനിയോട് താങ്ക്സ് പറഞ്ഞു അവൾ അതിന് ചെറിയ പുഞ്ചിരിയോടെ തല കുലുക്കി. കുട്ടേട്ടൻ അവളെ ശ്രദ്ധിക്കാതെ പോകുമ്പോൾ അവൾക്ക് ചെറിയ വിഷമം ഉണ്ട് എന്നാലും കാലം എത്ര വേണമെങ്കിലും അവനു വേണ്ടി കാത്തിരിക്കാൻ അവൾ തയ്യാറാണ്. ശേഷം മുകളിലത്തെ മുറിയിൽ പോയി അവിടെ നിന്ന് പുറത്തേക്ക് നോക്കിയാൽ വിശാലമായ വയലിന്റെ ഒരു ഉൽ ചിത്രം കാണാൻ കഴിയും.
ശ്യാം :എന്റെ മോനെ എന്താടാ നാട്, ഇതൊക്കെ കളഞ്ഞിട്ട് നീ എന്തിനാടാ മുത്തേ പോകുന്നത്…
കുട്ടൻ : ഓഹ്ഹ് എനിക്ക് എന്തോ പുറത്ത് പോകാൻ ഒരു ആഗ്രഹം അത്ര തന്നെ…
ശ്യാം :സത്യം പറഞ്ഞാൽ നിന്റെയൊക്കെ ഭാഗ്യം..!
കുട്ടൻ :എന്ത്?
ശ്യാം :എന്തെന്നോ…. ഇതുപോലെ ഒരു പച്ചപ്പ് പിടിച്ചു നിൽക്കുന്ന നാട് അവിടെ ഒരു മുത്തശ്ശി മുത്തശ്ശൻ പിന്നെ കാത്തിരിക്കാൻ ഒരു പെണ്ണ് സ്വന്തം ആയി തോട്ടം… ഇനി എന്തിനാടാ വെറുതെ പുറത്ത് ഒക്കെ പോയി ലൈഫ് കളയുന്നത്…
കുട്ടൻ മറുപടി ഒരു ചിരി മാത്രം ആയിരുന്നു…
ശ്യാം :അല്ല നീ എന്താ നിന്റെ പെണ്ണിനെ കണ്ടിട്ട് ഒന്നും മിണ്ടാതെ ഒക്കെ നടക്കുന്നത്…