മുത്തശ്ശി : എന്ത് ചാട്ടവും ബഹളവുമായിരുന്നു…
നന്ദിനി :ചുമ്മാ പറയണേയാ കുട്ടേട്ട…
കുട്ടൻ :ഉവ് നീ പോയി കുടിക്കാൻ കൊണ്ട് വാ നന്ദിനി…ആ പിന്നെ ദേ ഇതെന്റെ കൂട്ടുകാരൻ ആണ് ഞങ്ങൾ ഒരുമിച്ച് ആണ് ജോലി ചെയ്യുന്നത്..
നന്ദിനി കൈ കൂപ്പി നമസ്കാരം പറഞ്ഞു… അതിൽ തന്നെ തനി മലയാളി പെണ്ണിന്റെ സൗന്ദര്യവും സ്വഭാവവും വ്യക്തമായിരുന്നു.. സത്യത്തിൽ ശ്യാമിന് അവളുടെ സൗന്ദര്യത്തിൽ ഒരു നിമിഷം കണ്ണ് മഞ്ഞളിച്ചു പോയി. കുട്ടനെ ഓർത്ത് അവൻ അസൂയ പെട്ടു. കാത്തിരിക്കാൻ സുന്ദരി ആയ ഒരു പെൺകുട്ടി. നല്ലൊരു ഗ്രാമം വീട് എല്ലാം അവൻ ഉണ്ട്… നന്ദിനി അകത്തേക്ക് നടന്നു പോയപ്പോൾ അവളുടെ ശരീരത്തിൽ ശ്യാമിന്റെ കണ്ണുകൾ ഇഴഞ്ഞു നടന്നു.
മുത്തശ്ശൻ : ലീവ് എത്ര നാൾ ഉണ്ട്….
കുട്ടൻ : രണ്ട് ആഴ്ച ഉണ്ട് മുത്തശ്ശ…
മുത്തശ്ശൻ :അതെന്താ അതിശയം ആണല്ലോ സാധാരണ വന്നാൽ രണ്ടോ മൂന്നോ ദിനം അതിൽ കൂടുതൽ കാണാറില്ലായിരുന്നു…
കുട്ടൻ :പാസ്പോർട്ട് കാര്യത്തിന് എനിക്ക് തിരുവനന്തപുരം പോണം മുത്തശ്ശ..
മുത്തശ്ശൻ :ഒഹ്ഹ്ഹ് അപ്പോൾ അതാണ് കാരണം ഞാൻ കരുതി ഞങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടാണ് എന്ന്…
കുട്ടൻ :ഇഷ്ട്ട കുറവ് ഒന്നും അല്ല മുത്തശ്ശ…
മുത്തശ്ശൻ :പിന്നെ നീ എന്തിനാ പെട്ടെന്ന് പുറത്തേക്ക് പറക്കാൻ നിൽക്കുന്നത്…
കുട്ടൻ :അത് എന്റെ ഒരു ഡ്രീം ആണ് മുത്തശ…
മുത്തശ്ശൻ :ഉം നിന്റെ ഇഷ്ടം…
മുത്തശ്ശൻ തല കുനിച്ചു വീടിന്റെ അകത്തേക്ക് നടന്നു പോയപ്പോൾ മുത്തശ്ശി അവന്റെ കാലിൽ കൈ വെച്ചു.
മുത്തശ്ശി :അത് വിഷമം കൊണ്ട മോൻ കാര്യം ആക്കേണ്ട…