ശ്യാം :എന്താ എന്ത് പറ്റി നന്ദിനി….
അവൾ അവനെ നോക്കി….
നന്ദിനി :വേണ്ട നമ്മൾ അതിരു കടക്കുന്നത് പോലെ തോന്നുന്നു….
ശ്യാം :അതൊക്കെ തോന്നൽ മാത്രം ആണ് നീ ഒന്നും പേടിക്കണ്ട…. നിന്നെ പോലെ ഒരു സുന്ദരി കുട്ടിയെ ഒരിക്കൽ പോലും മുത്തം വെക്കാൻ ആഗ്രഹിക്കാത്ത ആൺകുട്ടികൾ ഉണ്ടാകില്ല..
അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ അവളുടെ ചെവിയുടെ മടക്കിലേക്ക് എടുത്തു വെച്ച് കൊണ്ട്.. ആ മുഖത്തേക്ക് നോക്കി വീണ്ടും അവൻ സംസാരിക്കാൻ തുടങ്ങി…
ശ്യാം :നിനക്ക് ഒരു കാര്യം അറിയാമോ നന്ദിനി….
നന്ദിനി :എന്താ….!
ശ്യാം :ചിലപ്പോൾ ഇത് വിധി ആയിരിക്കും… അല്ലെങ്കിൽ ഇവിടെ വരാനും… കുളിക്കടവിൽ ഞാൻ കാൽ വഴുതി വീഴാനും ലോക് ഡൌൺ വീഴാനും നമ്മൾ തമ്മിൽ നല്ല അടുപ്പത്തിൽ ആകാനും..
നന്ദിനി :കുട്ടേട്ടൻ….!
അവൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ വിരൽ വെച്ചു സംസാരിക്കാൻ തുടങ്ങി…
ശ്യാം :അവൻ നമ്മൾ കണ്ട് മുട്ടേണ്ടി വരുന്നതിനു ഒരു നിമിത്തം മാത്രം ആയിരുന്നു… അത്രയും കരുതിയാൽ മതി.. അവനു നിന്നെ ആവശ്യം ഇല്ല എങ്ങനെ എങ്കിലും പുറത്ത് പോകണം അവന്റെ സ്വപ്‌നങ്ങൾ നടക്കണം.. അതിൽ ഒരിക്കലും നന്ദിനി ഇല്ല. ഉണ്ടായിരുന്നു എങ്കിൽ നാളുകൾക്ക് ശേഷം കണ്ട നന്ദിനിയെ അവൻ അപ്രോച് ചെയ്യുന്നത് ഇങ്ങനെ ആകില്ല. അവൻ ഞാൻ നോക്കുമ്പോൾ പരമാവധി നിന്നെ ഒഴിഞ്ഞു മാറി പോകുവാൻ ആണ് ശ്രമിച്ചിട്ടുള്ളത്…
നന്ദിനി :പക്ഷേ എനിക്ക് അത്….
ശ്യാം :കഴിയും കഴിയണം… എന്നെ ഈ മണ്ണിൽ പിടിച്ചു നിർത്തിയത് നീയാണ് നന്ദിനി.. ഇനി നീ എന്റെ പെണ്ണ് ആണ് അതിൽ മറ്റാർക്കും സ്ഥാനം ഇല്ല…