പടിപ്പുര കടന്ന് നടന്നു വരുന്ന കുട്ടേട്ടനെ കണ്ടപ്പോൾ അവളുടെ മനസ്സ് പൂത്തുലഞ്ഞു തൊട്ട് പിറകിൽ ആയി വേറെ ഒരാളെയും കണ്ട്. പക്ഷേ ആരെന്നു അറിയില്ല അവൻ നേരെ ഉമ്മറത്തേക്ക് കയറി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കാൽ തൊട്ടു തൊഴുതു…
മുത്തശ്ശൻ :നന്നായി വരട്ടെ….
മുത്തശ്ശി :എങ്ങനെ ഉണ്ടായിരുന്നു മോനെ യാത്രയൊക്കെ…
കുട്ടൻ :കുഴപ്പമില്ല മുത്തശ്ശി… കുറെ നാളായില്ലേ ഇങ്ങോട്ട് ഒക്കെ വന്നിട്ട്. നാളുകൾക്ക് ശേഷം നാട് കണ്ടപ്പോൾ ഒരു രസം.
മുത്തശ്ശൻ :ഇതാരാ…!
കുട്ടന്റെ കൂടെ വന്ന പയ്യനെ നോക്കി മുത്തശ്ശൻ ചോദിച്ചു..
കുട്ടൻ :ഓഹ്ഹ് അത് വിട്ടു ഇതെന്റെ കൂട്ടുകാരൻ ആണ്… അവിടെ എന്റെ കൂടെ ജോലി ചെയ്യുന്നത് ആണ്.
മുത്തശ്ശി :മലയാളി ആണോ മോനെ…!
കുട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു” അതേ മുത്തശ്ശി ”
പയ്യൻ പറഞ്ഞു മുത്തശ്ശി ഞാൻ ജനിച്ചത് കോഴിക്കോട് ആണ് പിന്നെ ചെറുപ്പത്തിൽ തന്നെ ബാംഗ്ലൂർ പോയി. പിന്നെ പഠനവും എല്ലാം അവിടെ ആയിരുന്നു നാട്ടിൽ ഉള്ളത് എല്ലാം വിറ്റു ബാംഗ്ലൂർ തന്നെ സെറ്റിൽ ആയി. നാട്ടിൽ ബന്ധുക്കൾ ഉണ്ടെങ്കിലും ഞാൻ അങ്ങോട്ട് എന്നും പോകാറില്ല…
മുത്തശ്ശി :മോന്റെ പേരെന്താ…
മുത്തശ്ശൻ :നീ ആദ്യം അവരോട് ഇരിക്കാൻ പറ നല്ല ദൂരം നടന്നു വന്നത് അല്ലേ…
മുത്തശ്ശൻ കസേര ചൂണ്ടി കാണിച്ചപ്പോൾ ആ പയ്യൻ ആദ്യം ഇരുന്നു..
പയ്യൻ :എന്റെ പേര് ശ്യാം…
മുത്തശ്ശി : ഞങ്ങളുടെ കുഞ്ഞു അവിടെ പ്രശ്നം വല്ലോം ഉണ്ടോ…
ശ്യാം :ഹേയ് ഇല്ല മുത്തശ്ശി, സത്യത്തിൽ അവൻ പറയുന്നത് കേട്ടപ്പോൾ ഈ നാടും നാട്ടാരെയും ഒക്കെ ഒന്ന് കാണണം എന്നൊരു ആഗ്രഹം അതാണ് വന്നത്… സത്യത്തിൽ എനിക്ക് കേരളം തന്നെ ആണ് ഇഷ്ടം ചെറുപ്പത്തിൽ കുറച്ചു ഓർമ്മകൾ മാത്രം ആണ് കൂടെ ഉള്ളത്…