നന്ദിനിക്ക് പെട്ടെന്ന് ശ്യാം പറഞ്ഞത് മനസ്സിൽ കൊണ്ടു.. അവൾ ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നു പിന്നെ ഒന്നും നോക്കിയില്ല ശ്യാമിന്റെ കൈയിൽ ഇരുന്ന എരിയുന്ന സിഗരറ്റ് വിരൽ കൊണ്ടു പിടിച്ചു. വലിച്ചു പരിചയം ഇല്ലാത്തത് കൊണ്ടു ആകാം ചൂണ്ടു വിരലും തള്ള വിരലും ചേർത്ത് പിടിക്കും വിധം ആണ് നന്ദിനി സിഗരറ്റ് പിടിച്ചത് (👌). എന്നിട്ട് കനം കുറഞ്ഞ ആ ചുണ്ടുകൾക്ക് ഇടയിലേക്ക് അവൾ അതിന്റെ ബഡു വെച്ച്…
ശ്യാം :ഉം ചുണ്ട് കൊണ്ട് നന്നായി ഒന്ന് ഇറുക്കി ശ്വാസം മെല്ലെ എടുക്കു…
നന്ദിനി അങ്ങനെ ചെയ്തപ്പോൾ പെട്ടെന്ന് പുക തലയിൽ കയറി. അവൾ ചുമക്കാൻ തുടങ്ങി.. ചുമ ശബ്ദം കൂടി ആയത് കൊണ്ട് ആകണം ശ്യാം പെട്ടെന്ന് അവളുടെ വായിൽ തപ്പി പിടിച്ചു. എന്തോ ആ ഒരു സ്പർശനത്തിൽ അവൾ അവന്റെ കരവലയത്തിൽ ലയിച്ചു പോയി… പുക കയറിയത് കൊണ്ട് ആകണം കണ്ണിൽ നിന്ന് കണ്ണ് നീർ മെല്ലെ ഒഴുകി ഇറങ്ങി…അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളുമായി പെട്ടന്ന് തമ്മിൽ തമ്മിൽ കൊളുത്തി.
ശ്യാം :മെല്ലെ മെല്ലെ… തുടക്കത്തിലേ ഇങ്ങനെ വലിച്ചു കയറ്റിയാൽ ഉച്ചിയ്ക്ക് ഇരിക്കും…
അവൾ ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് തലയാട്ടി പിന്നെ വീണ്ടും അത് പോലെ സിഗരറ്റ് വായിലേക്ക് വെച്ചു. കുഞ്ഞ് ചുണ്ടുകൾക്ക് ഇടയിൽ ഇരുന്നു സിഗരറ്റിന്റെ കനൽ തിളങ്ങി. അവളുടെ കൃഷ്ണ മണികൾ കനലിലേക്ക് തന്നെ കണ്ണ് വെച്ചു. ചുണ്ടുകൾ വിഴുങ്ങിയ സിഗരറ്റ് മെല്ലെ പുറത്തേക്ക് എടുക്കും മുൻപ് തന്നെ വായിൽ നിന്നും മൂക്കിൽ നിന്നും പുക പുറത്തേക്ക് തുപ്പുവാൻ തുടങ്ങി. അവൾ പെട്ടെന്ന് തന്റെ ദൗത്യം ശെരിയായ രീതിയിൽ ആണെന്ന് മനസ്സിൽ ആയപ്പോൾ വല്ലാതെ സന്തോഷിച്ചു…