നന്ദിനി [അജിത് കൃഷ്ണ]

Posted by

നന്ദിനി :ആഹ്ഹ് ബഹ്ഹ്ഹ്…

ശ്യാം :എന്തെ….

നന്ദിനി :ഭയങ്കര കൈപ്പ്….

ശ്യാം :പിന്നെ ബിയറിന് മധുരം ആണെന്ന് ആണോ വിചാരിച്ചത്…

നന്ദിനി :എനിക്ക് അറിയാം കൈപ്പ് ആണെന്ന് ചുമ്മാ പറഞ്ഞത് ആണ് എന്നെ ഉള്ളൂ…

ശ്യാം മേശയുടെ ഡ്രോയർ തുറന്നു ഒരു സിഗരറ്റ് പാക്കറ്റ് എടുത്തു.. എന്നിട്ട് ചുണ്ടിൽ വെച്ച് ലൈറ്റർ കത്തിച്ചു. എന്നിട്ട് ചുണ്ടിൽ വെച്ച് അമർത്തി അമർത്തി ഉള്ളിലേക്ക് ശ്വാസം വലിച്ചു മൂക്കിൽ കൂടി നന്നായി പുക പുറത്തേക്ക് തെള്ളി…

നന്ദിനി അത് നോക്കി ഇരുന്നു…

ശ്യാം :എന്തെ നോക്കി ഇരിക്കുന്നത്…

നന്ദിനി :ചേട്ടൻ വലിക്കുന്നത് കഞ്ചാവ് വല്ലതും ആണോ…

ശ്യാം :ഹേയ് അതൊന്നും അല്ല അതൊക്കെ അവിടെ വെച്ച് വലിച്ചിട്ടുണ്ട്…

നന്ദിനി :ബെസ്റ്റ് അപ്പോൾ ട്രൈ ചെയ്യാത്ത ഒന്നും ഇല്ല അല്ലേ….

ശ്യാം :അതൊക്കെ കേട്ടിരിക്കുന്നത് അല്ലാതെ എന്താ ടേസ്റ്റ് എന്നറിയണ്ടേ അങ്ങനെ ഒന്ന് ടെസ്റ്റ്‌ ചെയ്തു അത്രേ ഉള്ളൂ….

ശ്യാം വീണ്ടും ക്യാൻ എടുത്തു ചുണ്ട് ചേർത്ത് കുടിച്ചിറക്കി… എന്നിട്ട് വീണ്ടും സിഗരറ്റ് ചുണ്ടിൽ വെച്ച് പുക വലിച്ചു തെള്ളി.. നന്ദിനി അത് നോക്കി ഇരുന്നു…

ശ്യാം :എന്താ പെണ്ണെ നോക്കുന്നത്…

നന്ദിനി :ഹേയ് വീഡിയോയിൽ കണ്ടിട്ടുണ്ട് ഇങ്ങനെ ബോൾ പോലെ ഒക്കെ വിടുന്നത് പുക…

ശ്യാം :ആഹാ… അങ്ങനെ വിടാൻ ആണോ…

നന്ദിനി :അറിയോ… അങ്ങനെ വിടാൻ…

ശ്യാം :ചിലത് ഒക്കെ അറിയാം അതൊക്കെ കാണിക്കാം…

നന്ദിനി : ഉം കാണിക്കു..

ശ്യാം പുക അകത്തേക്ക് വലിച്ചു എടുത്തു റൗണ്ട് ചുരുളുകളാൽ പുറത്തേക്ക് ഊതി വിട്ടു. അപ്പോൾ നന്ദിനി ബിയർ എഴുന്നേറ്റു അവന്റെ അടുത്ത് വന്നു ബിയർ മേശ പുറത്ത് വെച്ചിട്ട് അവൻ ഊതി വിടുന്ന പുക കൈ കൊണ്ട് വളഞ്ഞു പിടിച്ചു അവൾ ഊതി കളഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *