നന്ദിനി :എന്തിനാ ഡോർ അടയ്ക്കുന്നത്…
ശ്യാം :അഹ് എന്നൽ തുറന്നിട്ട് കള്ള് കുടിക്കാം…
നന്ദിനി :അയ്യോ വേണ്ട…
ശ്യാം :അതല്ലേ അടച്ചു ഇട്ടത്…. താൻ ഇരിക്ക്
അവൻ ബെഡ് ചൂണ്ടി കാണിച്ചു… എന്നിട്ട് ബാഗ് തുറന്നു ഒരു ടിൻ ബിയർ എടുത്തു അവൾക്ക് നീട്ടി. അവൾ അത് ചിരിച്ചു കൊണ്ട് ആണ് വാങ്ങിയത്…
നന്ദിനി :ഓഹ്ഹ് ദൈവമേ കൈ ഒക്കെ വിറക്കുന്നു…
ശ്യാം :എന്തിന്…!
നന്ദിനി :ഇതെങ്ങാനും കൊണ്ട് ഇതിനുള്ളിൽ കേറിയിട്ടുണ്ടെന്ന് അറിഞ്ഞാൽ മുത്തശ്ശി മടലിനു അടിക്കും എന്നെ…
ശ്യാം :പുവർ ഫാമിലി…
നന്ദിനി :ഉവ് ഉവ്വ്…
അവൻ പുറത്തേക്ക് ഉള്ള ജനൽ നന്നായി തുറന്നു ഇട്ടു. നന്നായി കാറ്റും മഴയും ഇരച്ചു ഇറങ്ങുന്നുണ്ട്…
ശ്യാം :അടിപൊളി ബിയർ കുടിക്കാൻ പറ്റിയ ക്ലൈമെറ്റ്…
നന്ദിനി : അതേ സത്യം പറഞ്ഞാൽ ഇപ്പോൾ കുടിക്കാൻ തോന്നുന്നുണ്ട്. നേരത്തെ വരെ ചുമ്മാ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ എന്ന് മാത്രം ആയിരുന്നു ചിന്ത…
ശ്യാം :എന്നാൽ പൊട്ടിച്ചോ…
അവൾ മെല്ലെ അതിന്റെ ടോപ്പ് വിരല് കൊണ്ട് വലിച്ചു പൊട്ടിച്ചു. ബോട്ടിൽ അല്ലാത്തത് കൊണ്ട് പൊട്ടിക്കാൻ എളുപ്പം ആയിരുന്നു.
ശ്യാം എന്നാൽ പിന്നെ ചിയേർസ്… അവർ പരസ്പരം ബിയർ കൂട്ടി മുട്ടിച്ചു. ശ്യാം ചുണ്ടിലേക്ക് വെച്ച് ഒറ്റ കുടി. നന്ദിനി അങ്ങനെ തന്നെ കൈയിൽ പിടിച്ചു ഒന്ന് മടിച്ചു നിന്നു.. അപ്പോൾ ശ്യാം കുടിച്ചു ഇറക്കി പറഞ്ഞു..
ശ്യാം : ചിയേർസ് അടിച്ചാൽ പിന്നെ അപ്പോൾ തന്നെ കുടിക്കണം…
അവൾ ചുണ്ടിൽ ചേർത്ത് ചെറുത് ആയി ഒരു സ്വിപ് അടിക്കും പോലെ കുടിച്ചു. മുഖത്ത് കൈപ്പു കുടിച്ചിറക്കുന്ന ഭാവം നന്നായി തെളിഞ്ഞു വന്നു…കുടിച്ചു ബിയർ ക്യാൻ വായിൽ നിന്ന് മാറ്റുമ്പോൾ…