നന്ദിനി :ഓഹ് കൊള്ളാല്ലോ…
ശ്യാം : മഴ അല്ലേ അതാ….മഴ, kf ബിയർ ആഹാ അന്തസ്സ്..
നന്ദിനി :🥲😋
ശ്യാം :കൊതി വിട്ടോ അപ്പോഴേക്കും…
നന്ദിനി :അയ്യേ എനിക്ക് കൊതി ഒന്നുമില്ല…
ശ്യാം :തനിക്ക് വേണോ ഞാൻ പറഞ്ഞില്ലേ എന്റെ കൈയിൽ സാധനം ഉണ്ട്..
നന്ദിനി :അയ്യോ വേണ്ട എനിക്ക് ഇത് കുടിച്ചാൽ തല കറങ്ങും….
ശ്യാം :ഓഹ്ഹ് പകുതി കുടിച്ചാൽ മതിയെടോ ബാക്കി ഞാൻ കുടിച്ചോളാം…
നന്ദിനി :അതിന് ഇത് എങ്ങനെ എനിക്ക് കിട്ടും…
ശ്യാം :ഞാൻ അവിടെ കൊണ്ട് വരാം…
നന്ദിനി :ഇയ്യോ വേണ്ട…
ശ്യാം :എന്നാൽ താൻ ഇങ്ങോട്ട് വാ ഒരു കമ്പനി ആകും എനിക്കും….
നന്ദിനി :ങേ ഒന്ന് പോയെ മുത്തശ്ശി മുത്തശ്ശൻ ഒക്കെ കിടന്നു കാണതെ ഉള്ളു…
ശ്യാം :ഓഹ്ഹ് പിന്നെ ഈ വീട്ടിൽ എന്നേക്കാൾ നന്നായി എല്ലാ മുക്കും മൂലയും തനിക്കു അറിയാം പിന്നെന്താ താൻ ഇങ്ങോട്ട് വാ…
നന്ദിനി :ഹേയ് എനിക്ക് വേണ്ട… കുഴപ്പമില്ല ഞാൻ ചുമ്മാ പറഞ്ഞത് ആണ്…
ശ്യാം :ആഹ്ഹ് എന്നാൽ ഞാൻ അങ്ങോട്ട് വരാം….
നന്ദിനി :അയ്യോ വേണ്ട വേണ്ട ഞാൻ അങ്ങോട്ട് വരാം പ്രശ്നം തീർന്നില്ലേ…
ശ്യാം : അഹ് അങ്ങനെ വഴിക്ക് വാ…
അവൾക്ക് സത്യത്തിൽ അത് ഒരു എക്സ്പീരിയൻസ് ആയി എടുക്കാം എന്ന് തോന്നി മെല്ലെ ഡോർ തുറന്നു പുറത്തോട്ട് നോക്കി… അകത്തളത്തിൽ മഴ വെള്ളം നന്നായി പെയ്തു ഇറങ്ങുന്നുണ്ട്.. അവൾ അപ്പോൾ വേഷം ഉച്ചയ്ക്ക് ഇട്ട പാവാടയും ഉടുപ്പും ആണ്… അവൾ മെല്ലെ കതക് അടച്ചു ശബ്ദം ഉണ്ടാക്കാതെ കോണി പടി കയറാൻ തുടങ്ങി… ശബ്ദം ഉണ്ടാക്കാതെ മുകളിൽ എത്തി ഡോറിൽ മെല്ലെ തട്ടി…ശ്യാം പെട്ടെന്ന് കതക് തുറന്നു.. അവൾ അകത്തു കയറിയതും ശ്യാം കതക് അടച്ചു…