അപ്പോൾ അവിടെ നിന്ന് റിപ്ലൈ പെട്ടെന്ന് ഒരു വോയിസ് ആണ് വന്നത്…
ശ്യാം :തമ്പുരാട്ടി ഇത് വരെ ഉറങ്ങിയില്ലേ…
നന്ദിനി തിരിച്ചു വോയിസ് വിട്ടു…
നന്ദിനി :ഇല്ല രാജാവേ നാം അന്തപുരത്തിലേക്ക് ആനയിച്ചു വന്നതേ ഉള്ളൂ…
ശ്യാം : ഓഹോ തമ്പുരാട്ടി പാത്രങ്ങൾ ഒക്കെ കഴുകി വെച്ചോ… 😂😂
നന്ദിനി :🤨😏😡😤
തിരിച്ചു മോജു അയച്ചു..
ശ്യാം :അയ്യോ സോറി ചുമ്മാ പറഞ്ഞത് ആണ്…
നന്ദിനി :😬😬
ശ്യാം :പിന്നെ ഇനി എപ്പോൾ ആണ് ഉറക്കം തമ്പുരാട്ടി…
നന്ദിനി :മുടി കെട്ടി വെച്ച് കൊണ്ട് ഇരിക്കുവായിരുന്നു…
ശ്യാം :എന്നിട്ട് കണ്ണാടി മുന്നിൽ നിന്ന് സൗന്ദര്യം ഒന്ന് നോക്കിയില്ലേ ഇപ്പോൾ…
നന്ദിനി ആ മെസ്സേജ് കേട്ട് കണ്ണ് തള്ളി പോയി.. അവൾ അതിനു ആദ്യം മോജു ആണ് മെസ്സേജ് അയച്ചത്…
നന്ദിനി :😲… സത്യം പറ ചാത്തൻ സേവ വല്ലോം ഉണ്ടോ…
ശ്യാം :എന്തെ….
നന്ദിനി :അല്ല പിന്നെ എങ്ങനെ മനസ്സിൽ ആയി ഞാൻ ഇപ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്നെന്നു പറഞ്ഞത്…. ഇനി റൂമിൽ എങ്ങാനും കേറി ഒളിച്ചിരുപ്പുണ്ടോ… 😂
ശ്യാം :ഹേയ് ഞാൻ ഇവിടെ റൂമിൽ ആണെന്നെ.. പിന്നെ ഒരു പെണ്ണിനെ പറ്റി ഒരു പുരുഷൻ, വെറും പുരുഷൻ അല്ല സൗന്ദര്യം ഉള്ള ഒരു പുരുഷൻ നീ കാണാൻ സുന്ദരി ആണെന്ന് പറഞ്ഞാൽ.. എപ്പോഴെങ്കിലും കണ്ണാടി നോക്കുമ്പോൾ അത് മനസ്സിലേക്ക് കടന്ന് വരും അത് അങ്ങനെ ആണ്…
നന്ദിനി :ഓഹോ….
ശ്യാം :അതേ…
അടുത്തത് അവൻ ഒരു ഫോട്ടോ ആണ് അവൾക്ക് അയച്ചത് അതിൽ ആദ്യത്തെ ഫോട്ടോ ബിയർ ക്യാൻ മേശപ്പുറത്തു വെച്ചിരിക്കുന്നത് ആണ്… അടുത്തത് അത് കൈയിൽ പിടിച്ചു കസേരയിൽ ചാരി ഇരിക്കുന്നത് ആയിരുന്നു…