മുത്തശ്ശി :നന്ദിനി കുട്ടി തുണി എല്ലാം അശയിൽ നിന്ന് എടുത്തിരുന്നോ…
നന്ദിനി :ഉവ് മുത്തശ്ശി എല്ലാം സന്ധ്യക്ക് തന്നെ എടുത്തു മാറ്റി….
മുത്തശ്ശൻ : മഴ കൂടിയാൽ പ്രശ്നം തന്നെ ആണല്ലോ… കേളനെ വിളിക്കണോ….
മുത്തശ്ശി :ഈ മഴ എന്തായാലും ആവശ്യം വേണ്ടത് അല്ലേ…
മുത്തശ്ശൻ :അഹ് തത്കാലം കുഴപ്പമില്ല കൂടിയാൽ. കേളനെ വിളിക്കേണ്ട അവസ്ഥ വരും.. പാടത്തു വെള്ളം പൊങ്ങും…
ശ്യാം ഇതൊന്നും മനസ്സിൽ ആകാതെ നന്ദിനിയെ നോക്കി…
ശ്യാമിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് ചിരിയും വന്നു. എല്ലാരും കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ എല്ലാം നന്ദിനി എടുത്തു കഴുകാൻ ആയി പുറത്തേക്ക് കൊണ്ട് പോയി… ശ്യാം തിരിച്ചു മുകളിലെ മുറിയിലേക്ക് പോയി. അവളുടെ വാട്സ്ആപ്പിൽ ഒരു ഹൈ അയച്ചിരുന്നു. എന്തായാലും അവൾ വരുമ്പോൾ ഒരു മെസ്സേജ് അയച്ചിരിക്കും… സമയം മെല്ലെ നീങ്ങി മഴ ചെറുതായി ഒന്ന് തോർന്നു നിന്നു മുത്തശ്ശിയും മുത്തശ്ശനും കിടന്നു. നന്ദിനി റൂമിലേക്ക് വന്നു തന്റെ മുടി നന്നായി ചീകി അത് ഉചിയിൽ കെട്ടി വെച്ചു. നല്ല നീളം ഉള്ള മുടി ആയത് കൊണ്ട് ഉച്ചിയിൽ കെട്ടി വെക്കുമ്പോൾ ചെറിയ ഒരു ബോളിന്റെ വലിപ്പം ഉണ്ട്.. അവൾ അപ്പോൾ ആണ് ശ്യാം പറഞ്ഞത് ആലോചിച്ചത്… തന്നെ കാണാൻ ഗ്രാമീണ സുന്ദരി ആണെന്ന്.. അവൾ കണ്ണാടിയിൽ തന്നെ തിരിഞ്ഞ് മറിഞ്ഞു നിന്നൊക്കെ നോക്കി.. കെട്ടി വെച്ച മുടിയിൽ കുറച്ചു സൈഡിലേക്ക് വലിച്ചു ഇട്ട് ചുണ്ട് കൊണ്ട് ഊതി വിട്ടു.. ഉം ശ്യാം പറഞ്ഞത് ശെരി തന്നെ താൻ ഒടുക്കാത്ത ലുക്ക് ആണെന്ന് കോളേജിൽ പഠിക്കുന്ന എല്ലാവരും പറയുമായിരുന്നു… അപ്പോൾ ആണ് കണ്ണാടിയുടെ താഴെ ടേബിളിൽ വെച്ചിരിക്കുന്ന മൊബൈൽ ഫോൺ കണ്ടത്. ഉറപ്പായും ശ്യാമിന്റെ ഒരു ഹായ് എങ്കിലും അതിൽ കാണുമെന്നു അവൾക്ക് അറിയാമായിരുന്നു. അവൾ സൈഡിൽ ബട്ടൺ ഞെക്കിയപ്പോൾ തന്നെ വാട്ട്‌സ് ആപ്പ് നോട്ടിഫിക്കേഷൻ മെസ്സേജ് കണ്ടു.. അവൾ റിപ്ലൈ കൊടുത്തു “ഹൈ “