നന്ദിനി :അത് കുട്ടേട്ടൻ ഇഷ്ടം അല്ല ചേട്ടാ..
ശ്യാം :തനിക്ക് ഇഷ്ടം ആണോ… എന്നാൽ പിന്നെ ഇട്ടോണം അങ്ങനെ എല്ലാ ഇഷ്ടവും മറന്നു ജീവിക്കുന്നത് അടിമകൾക്ക് സമം ആണ്…
നന്ദിനി :ഉം അങ്ങനെ ഒക്കെ നിങ്ങൾ ആണുങ്ങൾക്ക് സിമ്പിൾ ആയി പറയാം…
ശ്യാം :പിന്നെ ഞാൻ ഉള്ളത് ആടോ പറഞ്ഞത്… ഈ ഫോട്ടോ കൊള്ളാം താൻ എനിക്ക് അത് സെൻറ് ചെയ്യൂ…
നന്ദിനി :അയ്യെടാ…. മോനെ
ശ്യാം :ശോ ഇത് കൊണ്ട് ഒരു ആവശ്യം ഉണ്ട് അതിനായിരുന്നു….
നന്ദിനി :എന്ത് ആവശ്യം…?
ശ്യാം :അത് കുറച്ചു കഴിയുമ്പോൾ ഒന്ന് ടോയ്‌ലെറ്റിൽ പോകുന്നുണ്ട്…
നന്ദിനി :ങേ എന്താ…!!
ശ്യാം :ഓഹ് ഒന്നുമില്ല… തന്റെ ബര്ത്ഡേ ആകുമ്പോൾ സ്റ്റാറ്റസ് ഇടമല്ലോ എന്ന് കരുതി ആണ്…
നന്ദിനി :ആഹ്ഹ് അതേ ഈ ഫോട്ടോ സ്റ്റാറ്റസ്… എന്നെ കൊലയ്ക്ക് കൊടുത്തേ അടങ്ങു അല്ലേ…
ശ്യാം :ഞാൻ ചുമ്മാ പറഞ്ഞത് ആണ് കുട്ടിയെ..
നന്ദിനി :ഉം അതേ മുത്തശ്ശി എന്തായാലും തിരക്കും കുറേ നേരം ആയല്ലോ ഇവിടെ വന്നു ഇരിക്കാൻ തുടങ്ങിയിട്ട്.. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ…
അവൾ പടിക്കെട്ടുകൾ ചാടി കയറി പോകുമ്പോൾ അവളുടെ കാലിലെ പാദസ്വരങ്ങൾ പോലും കിലുങ്ങത് കേൾക്കാൻ പ്രത്യേക ചേലാണ്. പടികൾ ചാടി കയറി പോകുമ്പോൾ. പാവാട മുട്ടോളം പൊക്കി പിടിച്ചു ആണ് ഓടുന്നത്. അത് തന്നെ നാടൻ പെൺകുട്ടികളുടെ ഒരു സ്റ്റൈൽ ആണ്… അത് കാണാനും നല്ല ഭംഗി ആണ്…
അന്ന് രാത്രി മുത്തശ്ശിയും മുത്തശ്ശനും ശ്യാമും നന്ദിനിയും എല്ലാരും ഒരുമിച്ചു ആണ് കഴിക്കാൻ തുടങ്ങിയത്. കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ വയലിൽ നിന്ന് മഴ ഇരച്ചു വരുന്നത് അവർക്ക് കേൾക്കാമായിരുന്നു…