മുത്തശ്ശിയുടെ പൊട്ടിചിരി തന്നെ ആയിരുന്നു അതിനുള്ള മറുപടിയും. തലയിൽ കൈ വെച്ച് കൊണ്ട് നന്ദിനി തിരികെ നടന്നു പോകുന്നത് കാണാം. ആൾ നല്ല നാണക്കാരി ആണ് അത് പോലെ കുട്ടനെ ഭയങ്കര ഇഷ്ടവും ആണ്. കഥ നടക്കുന്നത് 2020 കാലഘട്ടം ആണ്. കുട്ടൻ നാട്ടിലേക്ക് ലീവിന് വരുക ആയിരുന്നു ഒപ്പം പുള്ളിക്ക് പാസ്സ്പോർട്ട് കാര്യങ്ങൾക്ക് കൂടി ആണ് നാട്ടിൽ വരുന്നതും.
നന്ദിനി ഇടയ്ക്ക് പടിപ്പുര മുന്നിൽ വന്നു വയലിൽ കൂടി ഉള്ളിലേക്ക് നോക്കും ആരെങ്കിലും വരുന്നുണ്ടോ എന്ന്. സാധാരണ കുട്ടേട്ടൻ വന്നാലും ആ വഴിയാണ് വരിക. കുട്ടേട്ടന് വയലിൽ കൂടി നടക്കുന്നത് ഭയങ്കര ഇഷ്ടം ആണ് അത് അവൾക്ക് അറിയാം. കാണാതെ വരുമ്പോൾ പാവം അത് പോലെ തിരിച്ചു പോകും.
മുത്തശ്ശി വിളിക്കുമ്പോൾ ഓടി പോകും ആ സമയത്ത് അവളുടെ കൊലുസ്സിന്റെ ശബ്ദം കേൾക്കാൻ പ്രത്യേക ചേല് ആണ്. സമയം ഉച്ചയോടു അടുത്തപ്പോൾ പടിപ്പുര വാതിൽ നിന്ന് മുത്തശ്ശി എന്നൊരു ശബ്ദം കേട്ടു. അകത്തു ഇരിക്കുക ആയിരുന്ന നന്ദിനി പെട്ടെന്ന് എഴുന്നേറ്റ് അതുവരെ കാണണം എന്ന് വിചാരിച്ചു നിന്ന ആൾക്ക് എന്തോ പെട്ടെന്ന് ഒരു നാണം വന്ന പോലെ നിന്നു.
മുത്തശ്ശി :ആ കുട്ടി വന്നുന്നു തോന്നണു… അഹ് ഇപ്പോൾ നിനക്ക് കാണണ്ടേ എന്തുപറ്റി അവൻ ഇങ്ങ് വന്നപ്പോൾ നാണം കൊണ്ട് നിന്ന് പോയോ..
മുത്തശ്ശൻ ചിരിച്ചു കൊണ്ട് വാതിൽക്കലേക്ക് നടന്നു തൊട്ടു പിറകെ മുത്തശ്ശിയും. അവൾക്ക് വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു നാളുകൾക്കു ശേഷം കാണുമ്പോൾ ഉണ്ടാകുന്ന ഒരു ഫസ്ട്രേഷൻ അവൾ ആകെ ത്രില്ല് അടിച്ചു നിന്നു. മെല്ലെ കതകിന്റെ പിന്നിൽ കൂടി പുറത്തേക്ക് നോക്കി.