ശ്യാം :ഇത്രയും ഞാൻ ചോദിച്ചു ഇനി എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ നന്ദിനിക്ക്…
നന്ദിനി :ചേട്ടന്റെ എടുത്തു ഇനി എന്താ ചോദിക്കുക… അത് ശെരി ആണല്ലേ ഞാൻ ആണ് എല്ലാം അങ്ങോട്ട് പറഞ്ഞു കൊണ്ട് ഇരിക്കുന്നത്… ഉം എന്നാൽ പിന്നെ വീട്ടുകാരെ കുറിച്ച് പറ…
ശ്യാം :എന്റെയോ അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ബിസിനസ് കാര്യങ്ങൾ ആയി ഓടി നടക്കുന്ന ഫാമിലി ആണ് എന്റെ അത് കൊണ്ട് ഞാൻ എന്ന വ്യക്തി അവിടെ ഉണ്ടെന്ന് അറിയുന്നത് പോലും ഞാൻ അവിടെ ചെല്ലുമ്പോൾ ആയിരിക്കും…
നന്ദിനി :അത് കൊള്ളാല്ലോ…
ശ്യാം :അതെന്നെ അവിടെ അങ്ങനെ ആരെയും കെയർ ചെയ്തു കൊണ്ട് നടക്കില്ല… ഒരു വിധം കാര്യം അറിഞ്ഞു പ്രവർത്തിക്കാൻ അറിയാവുന്നവർ ആകുമ്പോൾ അവരുടെ രീതിയിൽ അങ്ങ് വിട്ടേക്കും…
നന്ദിനി :ചേട്ടന് ബ്രദർ, സിസ്റ്റർ അങ്ങനെ ആരും ഇല്ലേ…
ശ്യാം :ഹേയ് ഒറ്റ തടി ഒറ്റ മകൻ….
നന്ദിനി :അയ്യോ അത് ഒരു വിഷമം ഇല്ലേ…
ശ്യാം :എന്തിനു… ഒരു വിഷമവും എനിക്കില്ല ആരുടെയും കാര്യം നോക്കുകയും വേണ്ട അന്വേഷിക്കുകയും വേണ്ട സ്വന്തം ഫ്രീഡം… കള്ള് കുടി കറക്കം ഉറക്കം…
നന്ദിനി :പൊളി ലൈഫ് ആണല്ലോ…
ശ്യാം :പിന്നല്ല… ഓഹ്ഹ് ഈ ലോക് ഡൌൺ വന്നത് ഗുണവും ഉണ്ട് ദോഷവും ഉണ്ട്… പുറത്ത് എങ്ങോട്ടും ഇറങ്ങാൻ പറ്റില്ല.. ഇവിടെ സത്യത്തിൽ ഇങ്ങനെ പറമ്പിലും തൊടിയിലും ഒക്കെ പോകാൻ കഴിയും അവിടെ അതും ഇല്ല. അവിടെ ഒരു ഫ്രണ്ട് വിളിച്ചു ഹർത്താൽ പോകുന്ന പോലെ ആണ് അവിടെ കാര്യങ്ങൾ പോകുന്നത് നിരത്തിൽ വണ്ടി പോലും പോകുന്നില്ല എന്നാ പറയുന്നത്…