(അവൾ മെസ്സേജ് വോയ്സ് അയക്കാൻ തുടങ്ങി, അത് കൊണ്ട് തിരിച്ചു അവനും റിപ്ലൈ വോയിസ് അയച്ചു )
ശ്യാം : ആ അറിയാം നല്ല വേദന ഉള്ളത്… ഫ്രണ്ട്സ് കുറേ ഉണ്ടായിരുന്നു ലേഡീസ് അവള് മാര് പറയുന്നത് കേട്ടിട്ടുണ്ട് ഇങ്ങനെ വേദന വരുന്നത് സഹിക്കാൻ പറ്റില്ല എന്ന്…
നന്ദിനി :അവിടെ ഒക്കെ അങ്ങനെ ഇതൊക്കെ പുറത്ത് പറയും അല്ലേ ഇവിടെ അതൊന്നും നടക്കില്ല. അതൊക്കെ അങ്ങനെ ആരോടും പറയരുത് എന്ന് പറയും…
ശ്യാം :അതെന്താ…
നന്ദിനി :ആവോ അറിയില്ല…
ശ്യാം :അതൊക്കെ ഞാൻ മുൻപ് പറഞ്ഞില്ലേ ജനറേഷൻ പ്രശ്നം ആണ്.
ശ്യമുമായി ഉള്ള ചങ്ങാത്തം അവൾക്ക് നല്ല മാറ്റം ഉണ്ടാക്കാൻ തുടങ്ങി.. എല്ലാം തുറന്നു പറയാൻ കഴിയുന്ന ഒരു സുഹൃത് എന്ന രീതിയിൽ ശ്യാം എത്തി. ഇത് തന്നെ ആണ് അവൾ കുട്ടേട്ടനിൽ നിന്ന് പ്രതീക്ഷിച്ചത് എന്നാൽ അത് കുട്ടനെ കൊണ്ട് കൊടുക്കാൻ സാധിച്ചില്ല. പിന്നീട് ഉള്ള ദിവസങ്ങൾ ഓരോന്ന് ആയി നീങ്ങുമ്പോൾ അവരുടെ ചാറ്റിങ് പിന്നെ ഫോൺ വിളി ആയി മാറി കൂടുതൽ കൂടുതൽ അടുക്കുവാൻ ആയി തുടങ്ങി.. നന്ദിനി തന്റെ ചെറുപ്പം മുതൽ നടന്നിട്ടുള്ള ഓരോ കാര്യങ്ങൾ അവനോട് പറഞ്ഞു കൊടുത്തു. തന്റെ ഇഷ്ട്ടപെട്ട ഡ്രസ്സ്, ഫുഡ്, കളർ, പാട്ടു, ഹീറോ, സിനിമ, ഗായകൻ അവളുടെ മനസ്സ് തുറന്നു ശ്യാമിനോട് എല്ലാം സംസാരിച്ചു. ഒടുവിൽ ആ നാല് ദിവസം മെല്ലെ നീങ്ങി നന്ദിനിക്ക് വീട്ടിൽ നിന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങാൻ ആയി… അവർ പരസ്പരം വീണ്ടും ഒരുമിച്ചു തോപ്പിലും തൊടിയിലും ഒക്കെ പോകും അവിടെ നിന്ന് അവളുടെ ഫോട്ടോ ശ്യാം എടുക്കും. അതൊക്കെ അവളെ കാണിച്ചു കൊടുക്കും അതെല്ലാം അവന്റെ ക്രിയേറ്റിവിറ്റിയിൽ ചെയ്യുന്നത് ആണ് കാണുവാൻ നല്ല രസമുള്ള ഫോട്ടോകൾ. അങ്ങനെ തൊടിയിൽ പണിക്കാർ ഉണ്ടെങ്കിൽ രണ്ടാളും അങ്ങോട്ട് പോകില്ല. ഒരിക്കൽ കുളത്തിന്റെ പടവിൽ ഇറങ്ങി ഇരുന്നു ചുമ്മാ സംസാരിക്കാൻ തുടങ്ങി..