ശ്യാം :ഓഹ്ഹ് ഇത്തിരി ജാഡ ഇട്ടോ ഞാൻ പറഞ്ഞത് സത്യം ആണ് തനിക്ക് നല്ല സൗന്ദര്യം ഉണ്ട് അതിൽ ഒരു സംശയവുമില്ല…
തന്നെ ഇങ്ങനെ ഓപ്പൺ ആയിട്ട് പുകഴ്ത്തി സംസാരിക്കുന്നത് ഒരാൾ ആദ്യം ആയിട്ട് ആണ്. അത് കേൾക്കുമ്പോൾ ഒരു സുഖം തോന്നി… പിന്നെ മടി കാണിച്ചു നിൽക്കാനും തോന്നിയില്ല അവനോട് തന്റെ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു. അത് അവൻ അപ്പോൾ തന്നെ ഫോണിൽ സേവ് ചെയ്തു വെക്കുകയും ചെയ്തു. ബൈ പറഞ്ഞു അവൻ തിരികെ റൂമിലേക്ക് നടന്നു അവൾ ചിരിച്ചു കൊണ്ട് സ്വന്തം റൂമിലേക്കും. അവന്റെ സംസാരത്തിലും ഇടപെടലിലും അവൾ ഹാപ്പി ആയിരുന്നു. മനസ്സ് ഇപ്പോൾ നല്ല ശാന്തം ആണ് നല്ല സന്തോഷവും.. എന്തായാലും ശ്യാമിനെ പോലെ ഒരാളെ ഫ്രണ്ട് ആയി കിട്ടിയപ്പോൾ എല്ലാം തുറന്നു പറയാൻ പറ്റിയ ഒരാൾ കൂടെ ഉള്ളത് പോലെ.. ശ്യാം വരുന്നത് കണ്ടപ്പോൾ മുത്തശ്ശി അവനോട് പ്രഭാത ഭക്ഷണം റെഡി ആയ കാര്യം പറഞ്ഞു. സമയം ഒരുപാട് ആയിട്ടും കഴിക്കാൻ വരാഞ്ഞത് എന്താണ് എന്നും തിരക്കി. അവൻ ആ വീട്ടിലെ ഒരു അംഗമായി മാറി കൊണ്ട് ഇരിക്കുക ആയിരുന്നു. ഭക്ഷണം കഴിച്ചു റൂമിൽ ചെന്ന് നന്ദിനിയുടെ നമ്പറിലേക്ക് അവൻ ഹായ് അയച്ചു… അവളും അത് പ്രതീക്ഷിച്ചു എന്തായാലും ശ്യാം വിളിക്കും എന്ന് ഉറപ്പ് ആയിരുന്നു.
അവൾ ഫോൺ എടുത്തു ടൈപ്പ് ചെയ്തു…
നന്ദിനി :ഹൈ….
ശ്യാം :എന്താ പരുപാടി..
നന്ദിനി :വെറുതെ കുത്തി ഇരിക്കുന്നു..
ശ്യാം :ഇവിടെ പുറത്ത് ഇറങ്ങാൻ പറ്റില്ലേ തീരെ…
നന്ദിനി :അതൊക്കെ പറ്റും പിന്നെ അടി വയറ്റിൽ വേദന ഉണ്ട് ചെറുതായ് അതുകൊണ്ട് ഇവിടെ തന്നെ ചുരുണ്ടു കൂടും…