ശ്യാം :ങേ താൻ എന്താ പിറകിലേക്ക് പോകുന്നത്.. എന്ത് പറ്റി…
നന്ദിനി :അത് ഒന്നുമില്ല….!
ശ്യാം :ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ…
നന്ദിനി :ഇന്ന് കുഴപ്പം ഒന്നുമില്ല എന്തുപറ്റി…?
ശ്യാം :അഹ് ബെസ്റ്റ്.. ഇന്ന് ഇപ്പോൾ ആണ് അല്ലോ പുറത്ത് കണ്ടത് അതാ ചോദിച്ചത്..
നന്ദിനി :ഹേയ് അതൊന്നുമില്ല…
ശ്യാം :താൻ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അപ്പോൾ കാര്യം എന്തെന്ന് എന്നോട് തുറന്നു പറഞ്ഞു കൂടെ.. തനിക്കു എന്നെ വിശ്വാസം ഇല്ലേ…
നന്ദിനി :അത് ഇപ്പോൾ ഇതൊക്കെ എങ്ങനെ ആണ് തുറന്നു പറയുക… മോശം അല്ലേ..
ശ്യാം :എന്ത്…. കാര്യം…! എന്ത് മോശം ആണെന്ന് ആണ് പറയുന്നത്…
നന്ദിനി അവൾ ചുറ്റും നോക്കി എന്നിട്ട് അവനോട് സംസാരിക്കാൻ തുടങ്ങി…
നന്ദിനി :അതേ എനിക്ക് തൊട്ടു കൂടാ…
ശ്യാം :ആരെ തൊട്ട് കൂടാ എന്ന്…
നന്ദിനി :അത് സ്ത്രീകൾക്ക് എല്ലാ മാസവും വരില്ലേ…
ശ്യാം :ഓഹ് പീരിയഡ്സ്…
നന്ദിനി :ശേ… ചുമ്മാ ഒറക്കെ വിളിച്ചു പറയാതെ…
ശ്യാം :ഇതിൽ ഇത്ര മറച്ചു വെക്കാൻ എന്താ…
നന്ദിനി : മറച്ചു വെക്കാൻ ഒന്നും ഇല്ല പക്ഷേ ഇവിടെ ഒക്കെ ഇങ്ങനെ അയാൾ തൊട്ട് തീണ്ടി കൂടാ. അതൊക്കെ അശുദ്ധി ആയി പോകും എന്നാണ് പറയുക..
ശ്യാം :ബെസ്റ്റ് ഇത് ഏത് നൂറ്റാണ്ടിൽ അപ്പാ താമസിക്കുന്നത്… എടോ ഒരു കോവിഡ് വന്നു മനുഷ്യൻ കൂട്ടത്തോടെ ചത്ത് ഒടുങ്ങി കൊണ്ട് ഇരിക്കുക ആണ്. മെൻസസ് ആകുന്ന പെൺ കുട്ടികൾ രോഗ ബാധിതർ ആകുമ്പോൾ അവരെ ആരും തൊട്ടും പിടിക്കാതെയും ആണോ ചികിൽസിക്കുന്നത്… അതൊക്കെ പഴയ ജനറേഷൻ പ്രോബ്ലം ആണ്…