ശ്യാം : താൻ എന്താ ആലോചിക്കുന്നത്….
നന്ദിനി :ഹേയ് ഒന്നുമില്ല…. എന്തായാലും എല്ലാം ഓപ്പൺ ആയി സംസാരിക്കാൻ ഒരു ഫ്രണ്ടിനെ കിട്ടിയല്ലോ അത് ഭാഗ്യം…
ശ്യാം :തന്നോട് ഞാൻ പറഞ്ഞല്ലോ എന്ത് ഉണ്ടെങ്കിലും തനിക്ക് എന്നോട് ഓപ്പൺ ആയിട്ട് പറയാം അതിനു ഒരു കുഴപ്പവുമില്ല.. എന്നാൽ പിന്നെ നമുക്ക് തിരിച്ചു നടന്നാലോ…
ശ്യാമും നന്ദിനിയും തിരിച്ചു നടക്കുമ്പോൾ പാടത്തു കിളികൾ തീറ്റ എടുത്തു കൂട്ടമായി പറന്നു അകലുന്ന കാഴ്ചകൾ കണ്ടു…
ശ്യാം :ഇത്രയും കിളികൾ തിന്നാൽ ഇനി എന്തെങ്കിലും ബാക്കി കാണുമോ..
നന്ദിനി :കിളികൾ ഒരു പ്രശ്നം ആണ് എന്നാലും ഈ ഭൂമി അവർക്കും സ്വന്തം അല്ലേ എന്നാണ് ഇടയ്ക്ക് മുത്തശ്ശൻ പറയാറ്.. അവർ ഇത്തിരി കഴിച്ചു എന്ന് കരുതി പ്രശ്നം ഒന്നുമില്ല ചിലപ്പോൾ ദൈവം നമുക്ക് അതിനു ഇരട്ടി തെരും എന്ന് പറയും…
ശ്യാം :മുത്തശ്ശൻ കൊള്ളാല്ലോ…
ഒടുവിൽ അവർ നടന്നു വീടിന്റെ പടിപ്പുര എത്തി.. തിരിഞ്ഞു നോക്കി ഒരിക്കൽ കൂടി വയലിന്റെ ഭംഗി ആസ്വദിച്ചു. അങ്ങ് ദൂരെ ഏതാനും മണിക്കൂറിനുള്ളിൽ മറയാൻ ആയി നിൽക്കുന്ന സൂര്യനെ കണ്ടു.. അവർ അകത്തേക്ക് ചെന്നപ്പോൾ മുത്തശ്ശിയുടെ വക അന്വേഷണം തുടങ്ങി. നാടിനെ കുറിച്ചും എല്ലാം ചോദിച്ചു. എല്ലാം ശ്യാം ഇഷ്ടം ആയി എന്ന് മറുപടി പറഞ്ഞു. സത്യത്തിൽ അവനെ ആ വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ടം ആയി തുടങ്ങി. അടുത്ത ദിവസം നന്ദിനിയെ പുറത്തേക്ക് കണ്ടില്ല ശ്യാം അവളെ എല്ലായിടവും തിരക്കി നേരിട്ട് മുത്തശ്ശിയോട് അവൾ എവിടെ പോയെന്ന് ചോദിച്ചതുമില്ല. അപ്പോൾ ആണ് നന്ദിനി കുള പടവിലേക്ക് പോകുന്നത് മട്ടുപാവിൽ ഇരുന്നു ശ്യാം കണ്ടത്. സിഗരറ്റ് പുകച്ചു വിടുമ്പോൾ അവൻ അവൾ പോകുന്നത് നോക്കി ഇരുന്നു. മനസ്സിൽ എന്തോ ആലോചിച്ചു പുക ഊതി വിട്ടു കൊണ്ട് അവൻ അവിടെ തന്നെ ഇരുന്നു. നന്ദിനി തിരികെ വരുമ്പോൾ നോക്കാം എന്ന് കരുതി.. നന്ദിനി തിരിച്ചു വെരുവാൻ കുറെ സമയം എടുത്തു. ആ ഇരിപ്പിൽ ശ്യാം രണ്ട് മൂന്നു സിഗരറ്റ് വലിച്ചു. അവൾ കുളത്തിന്റെ മുന്നിലേക്ക് തിരികെ ഇറങ്ങുന്നത് കണ്ടപ്പോൾ ശ്യാം പെട്ടെന്ന് താഴേക്ക് പോയി. വേഗം നന്ദിനിയുടെ അടുത്ത് ചെന്നു… നന്ദിനി പെട്ടെന്ന് പിറകോട്ടു എന്ന വണ്ണം ഒഴിഞ്ഞു മാറി…