നന്ദിനി :അതേ… എനിക്ക് ആകെ സംസാരിക്കാൻ ഉള്ളത് ഇപ്പോൾ മുത്തശ്ശി മാത്രം ആണ്..
ശ്യാം :അതേ പക്ഷേ മുത്തശ്ശിയോട് നന്ദിനിക്ക് ഈ ബിയർ കുടിക്കുന്നത് ഒക്കെ പറയാൻ പറ്റുമോ. ഇല്ല കാരണം ആ ബന്ധം രക്ത ബന്ധം ആണ് അത് മാത്രം അല്ല നന്ദിനിയുടെ ഫാമിലി പഴയ ജനറേഷൻ ആണ്….
നന്ദിനി :അതേ അത് ശെരിയാണ്…
ശ്യാം :അത് പോട്ടെ നന്ദിനിക്ക് വേറെ അഫ്ഫയർ ഒന്നും ഉണ്ടായിട്ടില്ലേ….!
നന്ദിനി :ഹേയ് ഇല്ല അങ്ങനെ ഒന്നും ഇല്ല…
ശ്യാം :ഇങ്ങോട്ട് പോലും വന്നു ആരും പ്രപ്പോസ് ചെയ്തില്ല….!
നന്ദിനി :ഹേയ് ഇല്ല….!
ശ്യാം :അതിൽ എന്തോ മറച്ചു വെച്ചിട്ടുണ്ട്… എന്തെങ്കിലും ആരെങ്കിലും കാണും… ഇത്രയും നല്ലൊരു സുന്ദരി പെൺകുട്ടി മുന്നിൽ ഉണ്ടായിട്ടും പ്രപ്പോസ് ചെയ്യാൻ ഈ നാട്ടിലും കോളേജിലും ആരും ഉണ്ടായിട്ടില്ലേ…
അവളെ ശ്യാം പൊക്കി പറഞ്ഞപ്പോൾ ഒരു നിമിഷം അവൾ അതിൽ തൃപ്തി ആയി..
നന്ദിനി :കോളേജ് ടൈം ഒരുപാട് പേര് എന്നെ പ്രപ്പോസ് ചെയ്തിട്ടുണ്ട് പക്ഷേ ആർക്കും yes പറഞ്ഞിട്ടില്ല..
ശ്യാം :അതെന്താ…
നന്ദിനി :കുട്ടേട്ടൻ ഉള്ളപ്പോൾ പിന്നെ എന്തിനാ വേറെ ഒരാള് അത് തെറ്റല്ലേ…
ശ്യാം :ഈ പറയുന്ന കുട്ടൻ തന്നെ ഒന്ന് മൈൻഡ് ചെയ്യണ പോലും ഞാൻ കണ്ടിട്ടില്ല..
നന്ദിനി :അത് കുട്ടേട്ടൻ അങ്ങനെ ആണ് ക്യരക്റ്റർ…
ശ്യാം :ഒഹ്ഹ്ഹ് എന്റെ തിയറി ഇഷ്ടം ആണെങ്കിൽ അത് പുറത്ത് കാണിക്കുക അല്ലാതെ മനസ്സിൽ ഇഷ്ടം പൂട്ടി വെച്ച് നടന്നിട്ട് കാര്യം ഇല്ലാലോ…
നന്ദിനിക്ക് ആ കാര്യത്തിൽ യോജിപ്പ് ഉണ്ടായിരുന്നു… സ്‌നേഹിക്കുമ്പോൾ അന്യോന്യം മനസ്സ് തുറന്നു സ്നേഹിക്കണം. ഇത് ചങ്ക് തുറന്നു കാണിച്ചാലും ചെമ്പരത്തി പൂവ് എന്നാണ് പറയുക..