നന്ദിനി :അതൊക്കെ മാറ്റം…
ശ്യാം :അങ്ങനെ മാറ്റിയാൽ തനിക്ക് ഒരു ബിയർ തന്നേക്കാം…
നന്ദിനി :അയ്യോ എനിക്ക് വേണ്ട എനിക്ക് അത് കുടിക്കുമ്പോൾ തല കറങ്ങും..!
ശ്യാം :ഓഹ്ഹ് ഒരെണ്ണം ഒന്നും തനിക്ക് ഒന്നും ആകില്ല…!
നന്ദിനി :ഇയ്യോ വേണ്ട മാഷേ ഞാൻ പറഞ്ഞില്ലേ അന്ന് കുടിച്ചത് ആണ് പിന്നെ അതൊന്നും കുടിച്ചിട്ടില്ല…
ശ്യാം :അതെന്താ…!
നന്ദിനി :അന്ന് ഞാൻ കുടിച്ചിട്ട് വന്നു കുട്ടേട്ടനോട് പറഞ്ഞു.. കുട്ടേട്ടന് അത് ഇഷ്ടം ആയില്ല…
ശ്യാം :ഓഹ്ഹ് പിന്നെ… അതൊക്കെ ഒരാളുടെ പ്രൈവസി ആണ്. അതിന് എന്തിനാ അവൻ ജാഡ കാണിക്കുന്നത്. ഇപ്പോൾ നിന്നോട് വന്നു അവൻ കുടിക്കും എന്ന് പറഞ്ഞില്ലേ അപ്പോൾ നീ അവനോട് തിരിച്ചു എന്തെങ്കിലും പറഞ്ഞോ…
നന്ദിനി :ഇല്ല….!
ശ്യാം :അഹ് അതാ പറഞ്ഞത് അങ്ങോട്ട് എന്തും ആകാം തിരിച്ചു ഒന്നും പറ്റില്ല….
നന്ദിനി ശ്യാം പറയുന്ന കാര്യങ്ങൾ ശരി തന്നെ എന്ന് അവൾക്കും തോന്നി. ഈ ഭൂമിയിൽ പെണ്ണ് ആയി ജനിച്ചു പോയി എന്ന് കരുതി ആരുടേയും അടിമ ആകേണ്ട കാര്യം ഇല്ലല്ലോ. നേരിട്ട് ഇതുവരെ കുട്ടേട്ടൻ പറഞ്ഞത് ധിക്കരിച്ചിട്ടില്ല പക്ഷേ കുട്ടേട്ടൻ അതിന് തന്നെ നിയന്ത്രിക്കാൻ ശ്രമിക്കും പോലെ… ശ്യാം സത്യത്തിൽ നല്ലൊരു കൂട്ടുകാരൻ ആണ്. അവനോട് എന്തും തുറന്നു പറയാം നല്ല ഓപ്പൺ മൈൻഡ്…
നന്ദിനി :ഒഹ്ഹ്ഹ് സത്യത്തിൽ ചേട്ടനോട് സംസാരിക്കുമ്പോൾ ഒരു ആശ്വാസം ഉണ്ട്…
ശ്യാം : അതെന്താന്ന് അറിയോ…. ആരോടെങ്കിലും മനസ്സ് തുറന്നു സംസാരിക്കാൻ പറ്റിയാൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ തീരും..