നന്ദിനി [അജിത് കൃഷ്ണ]

Posted by

ശ്യാം :ഓഹ്ഹ് ഇത് കാണുമ്പോൾ നല്ല രസം ഉണ്ട്…

നന്ദിനി :അതേ രാത്രി കണ്ടാൽ പേടിച്ചു പോകും…

ശ്യാം :എന്ത് പേടിക്കാൻ…

നന്ദിനി :ഇവിടെ രാത്രി പ്രേതം ഉണ്ടെന്ന പറയുന്നേ…

ശ്യാം :ഒന്ന് പോയെ നന്ദിനി ചുമ്മാ പുളു അടിക്കല്ലേ…

നന്ദിനി :പുളു അല്ല… മുത്തശ്ശി ഒക്കെ പറഞ്ഞിട്ടുണ്ട്.. ഇവിടെ യക്ഷി അമ്മയെയാണ് ആരാധിക്കുന്നത് തന്നെ. പാടത്തെ വിളവ് എടുപ്പ് സമയത്ത് ഇവിടെ പൂജ ഒക്കെ ഉണ്ട്…

ശ്യാം :ഒഹ്ഹ്ഹ് ആ ഓരോ ആചാരങ്ങൾ…

നന്ദിനി :ഇനി ഇവിടെ ഉള്ളത് കുളം ആണ്…

ശ്യാം :അയ്യോ ഇനി കുളം വേണ്ട.. ഒന്ന് പോയി കണ്ടു അനുഭവിച്ചു….

ശ്യാം വാച്ചു നോക്കി സമയം വൈകുന്നേരം 4 ആകുന്നു.

ശ്യാം :വേറെ എന്താ കാണാൻ ഉള്ളത്…

നന്ദിനി :ക്ഷേത്രങ്ങൾ ഉണ്ട്…

ശ്യാം :ആഹ്ഹ് ഈ നാലു മണിക്ക്…

നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു…

നന്ദിനി :അതല്ല…. കാണാൻ അതൊക്കെ ഉള്ളൂ…

ശ്യാം :അതൊക്കെ ബാംഗ്ലൂർ വരണം,…

നന്ദിനി :ഓഹ്ഹ് അവിടെ എന്താ ഇത്ര കാണാൻ…. ബാംഗ്ലൂർ ഡേയ്‌സിൽ കണ്ടപ്പോൾ രസം തോന്നി അത്രേ ഉള്ളൂ…

ശ്യാം :യഥാർത്ഥ ബാംഗ്ലൂർ വരച്ചു കാട്ടാൻ ഒരു സിനിമയ്ക്കും പറ്റില്ല… ചുമ്മാ കൂൾ ആയി പറന്നു നടക്കാം… പിന്നെ പബ് ബാർ, ഡാൻസ് ഫ്ലോർ…

നന്ദിനി :അവിടെ ഒക്കെ പോകുമോ ചേട്ടൻ…

ശ്യാം :പിന്നല്ല… നന്ദിനിക്ക് ഇഷ്ടം ആണോ അതൊക്കെ…

നന്ദിനി : എനിക്ക് ഇഷ്ടം ഒക്കെ തന്നെ ആണ്.. എന്നാലും അതൊക്കെ സത്യത്തിൽ മോശം അല്ലേ…

ശ്യാം :എന്ത് മോശം…

നന്ദിനി :ഈ പ്രായത്തിൽ അങ്ങനെ ഒക്കെ മദ്യപിച്ചു പൊതു സ്ഥലത്ത് നിന്ന് ഡാൻസ് ഒക്കെ…

Leave a Reply

Your email address will not be published. Required fields are marked *