സത്യത്തിൽ ആകെ അവർക്ക് രണ്ടാളും ഉള്ളത് മുത്തശ്ശനും മുത്തശ്ശിയും മാത്രം ആണ് പിന്നെ വകയിൽ കുറെ ബന്ധുക്കളും. നല്ല സന്തോഷത്തോടെ പോയികൊണ്ടിരുന്ന ആ കുടുംബത്തിൽ ഉണ്ടായ കാർ അപകടത്തിൽ ആരും തന്നെ ബാക്കി ഉണ്ടായിരുന്നില്ല. രണ്ടാളുടെയും മാതാപിതാക്കൾ എല്ലാം ഇല്ലാതെ ആയി സിറ്റിയിൽ നിന്നും വരുന്ന വഴി ആയിരുന്നു സംഭവം കുട്ടികൾ രണ്ടാളും സ്കൂളിൽ പോയതിനാൽ അവർ രണ്ടാളും അപകടത്തിൽ നിന്ന് ഒഴിഞ്ഞു മാറിയത് .
ചിലപ്പോൾ അതാകാം നന്ദിനി കുട്ടിക്ക് സിറ്റി എന്ന് കേൾക്കുമ്പോൾ ഭയം നിറയുന്നത്. എന്ന് കരുതി അവർ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല. ആവുന്ന കാലത്ത് ഒരുപാട് ഉണ്ടാക്കിയിട്ടുണ്ട് അവരുടെ അച്ഛൻ അമ്മമാർ. പിന്നെ മുത്തശ്ശിയും മുത്തശ്ശനും ഓരോ പൈസയും കൂട്ടി വെക്കുന്നത് ഇവർക്ക് വേണ്ടി തന്നെ ആയിരുന്നു.
പിന്നെ പാടവും തെങ്ങും തോപ്പുകളും അവർക്ക് ഉണ്ട് അതിൽ നിന്നു തന്നെ നല്ല വരുമാനം കിട്ടുന്നുമുണ്ട് . വീട്ടിൽ അത്യാവശ്യം പുറം പണിക്കാർ വരാറുമുണ്ട്. ഇനി മുത്തശ്ശിയെ പരിചയപെടാം രാജേശ്വരി, മുത്തശ്ശൻ രവീന്ദ്രൻ നായർ. ഇനി കഥയിലെക്ക് പോകാം…
മുത്തശ്ശി :എന്താ കുട്ടിയെ, രാവിലെ തന്നെ കാത്തിരിപ്പ് തുടങ്ങിയോ…. അവൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്. എപ്പോഴും വന്നു ഉമ്മറത്തു നിന്ന് പടിപ്പുര നോക്കി നിൽക്കേണ്ട കാര്യം ഉണ്ടോ…?
നന്ദിനി :ഹേയ് ഇല്ല മുത്തശ്ശി… ഞാൻ പണിക്കാർ ആരൊക്കെ ഉണ്ടെന്ന് നോക്കിയതാ…
മുത്തശ്ശൻ :അതിന് ഇന്ന് ആരെയും വിളിച്ചിട്ടില്ലല്ലോ പുറം പണിക്ക്…