ശ്യാം :കൊള്ളാം… ഗ്രാമത്തിന്റെ ഭംഗി തന്നെ ഈ വയലുകൾ ആണ്…
നന്ദിനി :ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുവോ…
ശ്യാം നിന്നു എന്നിട്ട് തിരിഞ്ഞു നന്ദിനിയെ നോക്കി.
ശ്യാം :എന്തെ….?
നന്ദിനി :സത്യം ഇട് വേറെ ആരോടും പറയരുത് എന്ന്…
ശ്യാം :സത്യം…
നന്ദിനി :കുട്ടേട്ടൻ വിളിക്കുകയും കുടിക്കുകയും ചെയ്യോ…
ശ്യാം :ഹേയ് അവൻ ഒരു പഴഞ്ചൻ ആണ്… അവൻ അത് ഒന്നും ഇഷ്ടം അല്ല…
നന്ദിനി :ഹമ്പട കള്ളാ എന്നിട്ട് എന്നോട് കള്ളം പറഞ്ഞത് ആണ് അല്ലേ…
ശ്യാം :ആര്?
നന്ദിനി :ഒരിക്കൽ എന്നോട് പറഞ്ഞു ഇങ്ങനെ ബാംഗ്ലൂർ ചെല്ലുമ്പോൾ എനിക്ക് ഒരുപാട് സ്ട്രസ് ജോലിയിൽ വന്നാൽ ഒരു ബോട്ടിൽ ഫുൾ കുടിക്കും എന്നൊക്കെ…
ശ്യാം :ബെസ്റ്റ്… അവൻ ഒരു ബിയർ പോലും കുടിച് ഞാൻ കണ്ടിട്ടില്ല…
നന്ദിനി :ഞാൻ സത്യത്തിൽ അതിശയിച്ചു പോയി…
ശ്യാം :അല്ല നന്ദിനി കുടിച്ചിട്ടില്ല ഇതുവരെ…
നന്ദിനി :കോളേജ് പഠിക്കുന്ന ടൈം ആനുവൽ ഡേ കൂട്ടുകാരികൾ കൊണ്ട് വന്നപ്പോൾ ബിയർ കുടിച്ചു ഇച്ചിരി… ഒഹ്ഹ്ഹ് വല്ലാത്ത കയ്പ് ആണ്…
ശ്യാം :അത് ആണല്ലോ രസം… പിന്നെ വലിച്ചിട്ടുണ്ടോ…
നന്ദിനി :ഹേയ് അതൊന്നുമില്ല….
ശ്യാം :അപ്പോൾ കുട്ടൻ കുടിക്കുന്നതിൽ വിഷമം ഇല്ലേ നന്ദിനിക്ക്…
നന്ദിനി :എന്തിനു ആണുങ്ങൾ ആണെങ്കിൽ അത്യാവശ്യം കുടിക്കണം എന്നാലേ ഒരു രസമുള്ളൂ…
ശ്യാം :അത് എന്തായാലും എനിക്ക് ഇഷ്ടം ആയി… പെൺകുട്ടികൾ ആണെങ്കിൽ ഇങ്ങനെ വേണം..
അവർ നടന്നു നടന്നു വയലിന്റെ അക്കരെ എത്തി. വള്ളികൾ കെട്ടി പിണഞ്ഞു കിടക്കുന്ന ഒരു കാവിൽ എത്തി…