ശ്യാം :എനിക്ക് സത്യത്തിൽ നിങ്ങളുടെ ഈ വരമ്പിൽ കൂടെ പോകുന്നത് വരെ പേടിയാണ്…
നന്ദിനി :അതെന്താ?
ശ്യാം :എവിടെ ആണ് തെറ്റി അടിച്ചു വീഴുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ…
നന്ദിനി :കാൽ ഉറപ്പിച്ചു നടന്നാൽ മതി… വീഴില്ല
ശ്യാം :അടി തെറ്റിയാൽ ആനയും വീഴും മോളെ..
നന്ദിനി :അത് ആന ഇത് പൂച്ച…
ശ്യാം :ആഹാ താൻ കൊള്ളാല്ലോടോ തീപ്പട്ടി കൊള്ളി ഇങ്ങനെ ഇരിക്കുവാണേലും നല്ല അടി ആണല്ലോ അടിക്കുന്നത്…
നന്ദിനി :അഹ് ഇതൊക്കെ ചെറുത്….
ശ്യാം :സത്യം പറഞ്ഞാൽ തന്നെ ഞാൻ ആദ്യം കണ്ടപ്പോൾ കരുതി ശെരിക്കും ഒരു തൊട്ടാവാടി ആയിരിക്കും എന്ന്.. ഇപ്പോൾ മനസ്സിൽ ആയി താൻ അത്രയ്ക്ക് അങ്ങ് പാവം അല്ലെന്ന്..
നന്ദിനി :ഞാൻ പാവമല്ലേ ചേട്ടാ… സത്യം പറഞ്ഞാൽ എനിക്ക് കാര്യം പറഞ്ഞു സമയം പോകാൻ ആകെ ഉള്ളത് മുത്തശ്ശി മാത്രം ആണ്. മുത്തശ്ശൻ എപ്പോഴും തൊടിയിൽ ഓഹ് പറമ്പിലോ ആയിരിക്കും.
ശ്യാം :താൻ ഉണ്ണിയെ വിളിക്കാറില്ലേ…
നന്ദിനി :കുട്ടേട്ടൻ ഫോൺ സംസാരിക്കുന്നത് മടി ആണ്.. സംസാരിച്ചാലും അത് അധിക നേരം ഉണ്ടാകില്ല. എന്തെങ്കിലും പറഞ്ഞു പെട്ടെന്ന് വെച്ചിട്ട് പോകും.
അവർ അങ്ങനെ ഓരോന്ന് പറഞ്ഞു വയലിന്റെ വരമ്പുകളിലേക്ക് കയറി..
നന്ദിനി :ഈ കാണുന്ന പാടവും അതിന് അപ്പുറത്ത് കാണുന്ന പാടവും ഒക്കെ നമ്മുടെ ആണ്…
ശ്യാം :ഒഹ്ഹ്ഹ് ഇതിപ്പോ വിളഞ്ഞു തുടങ്ങിയോ…
നന്ദിനി :ഹേയ് ഇല്ല പാൽ പരുവം ആണ്.. കൊയ്ത്തു ആകുമ്പോൾ നല്ല രസം ആണ്. അന്ന് വീട്ടിൽ മുറ്റത്തു വലിയ ടാർപ്പ ഒക്കെ ഇട്ട് വലിച്ചു കെട്ടും. അന്ന് എല്ലാവർക്കും വീട്ടിൽ സദ്യ ഒക്കെ കൊടുക്കും.. വെറും സദ്യ അല്ല എല്ലാം ചേർത്ത് വല്യ സദ്യ. പണ്ട് തൊട്ടേ അങ്ങനെ ആണ് ഇവിടെ കൊടുത്തിരുന്നത് ഇപ്പോഴും അങ്ങനെ തന്നെ പോകുന്നു…