ശ്യാം :ഉം…
നന്ദിനി :ഇപ്പോൾ കണ്ടോ ഞങ്ങളുടെ ഗ്രാമത്തിൽ ജനിച്ചതിന്റെ ഗുണം.. ഇവിടെ ആയത് കൊണ്ട് അത്യാവശ്യം പുറത്ത് ഇറങ്ങി ഒക്കെ നടക്കാം…
ശ്യാം :അതേ, എന്നാൽ പിന്നെ നമുക്ക് ഒന്ന് പുറത്ത് ഒക്കെ കറങ്ങിയാലോ… ഇവിടെ എന്തൊക്കെ ഉണ്ട് നടന്നു കാണാൻ…
നന്ദിനി :നടന്നു കാണാൻ, കുറെ വയലുകൾ ഉണ്ട് കുളങ്ങൾ ഉണ്ട് പിന്നെ വയലിനു അക്കരെ ഒരു കാവ് ഉണ്ട്… കുറച്ചു പോയാൽ ഒരു ചെറിയ മലയുണ്ട്. അവിടെ ഒക്കെ എന്തായലും പോലിസ് വരും.. ഇതാകുമ്പോൾ നടന്നു കാണാം ആരും വരില്ല…
ശ്യാം :അതേ അതാണ് എനിക്കും വേണ്ടത്…
നന്ദിനി :എന്ത്….
ശ്യാം :അല്ല ആൾക്കാർ ഇല്ലാത്ത സ്ഥലം സമ്പർക്കം വന്നാൽ ലവൻ അടിച്ചു ഇടും…
നന്ദിനി :ആരു…?
ശ്യാം :കോവിഡ്…
നന്ദിനി :ഹോ എന്തൊക്കെ അസുഖങ്ങൾ ആണല്ലേ ഈ നാട്ടിൽ… ഇത്രയും നാൾ ഇല്ലാത്ത പുതിയ ഒരെണ്ണം… ന്യൂസ് കാണുമ്പോ പേടി ആകും എത്ര പേര് ആണ് മരിച്ചു പൊക്കൊണ്ടിരിക്കുന്നത്…
ശ്യാം :അതുകൊണ്ട് ആണ് ഞാൻ നേരത്തെ മുത്തശ്ശനോട് ആ കാര്യം പറഞ്ഞത്..
നന്ദിനി :ഉം…
ശ്യാം :ഒരു കാര്യം ചെയ്യാം ഞാൻ പോയി ഒന്ന് ഡ്രസ്സ് മാറി ഇപ്പോൾ വരാം….
നന്ദിനി :ഓക്കേ.. വിളിച്ചാൽ മതി ഞാൻ ഇവിടെ തന്നെ ഉണ്ട്…
ശ്യാമിന്റെ കൂട്ട് നന്ദിനിക്ക് വളരെ ഇഷ്ടം ആകാൻ തുടങ്ങി. കുട്ടേട്ടനും ശ്യാമിനെ പോലെ ആയിരുന്നു എങ്കിൽ എന്ത് രസമായിരുന്നു. അവൾ മനസ്സിൽ ചിന്തിച്ചു… ശ്യാം പോയി ഒരു പത്തു മിനിറ്റ്നുള്ളിൽ തിരിച്ചു വന്നു. ശേഷം നന്ദിനിയെ കൂട്ടി നാട് കാണുവാൻ ഇറങ്ങി. കോവിഡ് വീണു തുടങ്ങിയത് കൊണ്ട് ദൂരെ എങ്ങും പോകാൻ തീരുമാനിച്ചില്ല. അടുത്ത് എവിടെ എങ്കിലും ഒക്കെ ഒന്ന് ചുറ്റി നടന്നു കാണണം അത്ര തന്നെ.