നന്ദിനി :കൊള്ളാം കേൾക്കുമ്പോ രസം ഉണ്ട്….അയ്യോ വന്ന കാര്യം മറന്നു മുത്തശ്ശി കഴിക്കാൻ വിളിക്കുന്നുണ്ട്…
ശ്യാം :ഓക്കേ എന്നാൽ പിന്നെ കഴിച്ചു കളഞ്ഞേക്കാം….
നന്ദിനി :സത്യം പറഞ്ഞാൽ വന്ന കാര്യം വരെ മറന്നു പോയി, ഇയാളോട് ഓഹ്ഹ് സോറി ചേട്ടനോട് സംസാരിക്കുമ്പോൾ പറയാൻ വന്നത് തന്നെ മറന്നു പോകും…
ശ്യാം :ഓഹ്ഹ് താൻ ഇയാൾ എന്നോ ശ്യാം എന്നോ എങ്ങനെ വേണേലും വിളിച്ചോ.. എനിക്ക് അങ്ങനെ റെസ്‌പെക്ട് കിട്ടണം എന്നൊരു ചിന്ത ഒന്നും ഇല്ല ജസ്റ്റ് ഫ്രണ്ട്‌ലി ആയി നടക്കണം അത്ര തന്നെ. പിന്നെ താഴെ വന്നിട്ട് ഞാൻ വലിച്ചത് ഒന്നും മുത്തശ്ശി എടുത്തു പറയല്ലേ…
നന്ദിനി :ങേ മുത്തശ്ശിയെ പേടി ആണോ….!
ശ്യാം :പിന്നല്ല… നമ്മൾ ഇപ്പോൾ മറ്റൊരു വീട്ടിൽ ആണ് അപ്പോൾ അവിടെ കുറച്ചു ഒതുങ്ങി ഒക്കെ നിൽക്കണം. മുത്തശ്ശി ചിലപ്പോൾ ഇത് അറിഞ്ഞാൽ കൊച്ചു മോൻ ഇവന്റെ കൂടെ അല്ലേ എന്ന് ആലോചിച്ചു വിഷമിക്കും…
നന്ദിനി :കൊള്ളാം… വാ ഞാൻ പറയില്ല…
ശ്യാം കാലിന്റെ വേദന കുറവ് ആയത് കൊണ്ട് നന്ദിനിയുടെ കൂടെ വലിയ കുഴപ്പം ഇല്ലാതെ തന്നെ താഴേക്ക് നടന്നു പോയി. ഡിഗ്നിങ് ടേബിളിന്റെ അടുത്ത് എത്തിയപ്പോൾ മുത്തശ്ശൻ കഴിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു…
മുത്തശ്ശൻ :എങ്ങനെ ഉണ്ട് കാലിന്റെ വേദന ഒക്കെ മാറിയോ…
ശ്യാം :മാറി തുടങ്ങി ഇപ്പോൾ ചെറിയൊരു വേദന ഉള്ളൂ…
മുത്തശ്ശൻ :കുട്ടൻ വിളിച്ചിരുന്നോ….
ശ്യാം :അഹ് വിളിച്ചിരുന്നു….
മുത്തശ്ശി :ആ ചെക്കനോട് ഇവിടെ നിക്കാൻ പറഞ്ഞത് കേട്ടില്ല. ഇതിപ്പോ കൈച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ ആയി…