നന്ദിനി :അത് പിന്നെ ആഹാരം അല്ലേ…
ശ്യാം :അതേ പക്ഷേ ഡെയ്‌ലി കഴിച്ചാൽ പ്രശ്നം അല്ലേ… പിന്നെ സാമ്പാർ മസാലകൾ നിറഞ്ഞ കൂട്ട് അല്ലേ സാമ്പാർ.. അത് ശരീരത്തിന് നല്ലത് അല്ല. പിന്നെ ഇപ്പോൾ കിട്ടുന്ന വെജിറ്റബിൾ എല്ലാം കെമിക്കൽ അടിച്ചു വളർത്തി എടുക്കുന്നത് ആണ്…. അപ്പോ പിന്നെ….
നന്ദിനി :അയ്യോ സ്വാമി… ഞാൻ ചുമ്മാ പറഞ്ഞത് ആണ്… ഇയാൾ കൊള്ളാലോ പറഞ്ഞു പറഞ്ഞു മനുഷ്യനെ ടെൻഷൻ ആകുമല്ലോ…
നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു…
ശ്യാം :ഹേയ് അത് ഉദ്ദേശിച്ചു പറഞ്ഞത് അല്ല… സത്യത്തിൽ എല്ലാത്തിനും ഗുണവും ദോഷവും ഉണ്ട് വേർ തിരിക്കാൻ നിന്നാൽ ഒന്നും നമുക്ക് ആഘോഷിക്കാൻ പറ്റില്ല… സിഗരറ്റ് വലിക്കുന്നത് ഒക്കെ ഒരു ലഹരി ആണ് അതിന്റെ മോശം ഭലം ചിന്തിച്ചാൽ പിന്നെ അതിൽ നിന്ന് കിട്ടുന്ന സുഖം കിട്ടാതെ പോകും.. ഒടുവിൽ വെറുതെ ഈ ഭൂമിയിൽ ജനിച്ചു മരിച്ചു എന്ന് മാത്രം സാരം…
നന്ദിനി അവനെ തന്നെ നോക്കി നിന്നു.. ശ്യാം വളരെ വ്യത്യസ്തത ഉള്ള ആളാണ് പെട്ടെന്ന് ഒരിക്കലും അവനെ മനസ്സിൽ ആക്കി എടുക്കാൻ പറ്റില്ല.
ശ്യാം :എന്താ നന്ദിനി നോക്കി നിൽക്കുന്നത്… കണ്ണ് കാണുമ്പോൾ പേടി ആകുന്നു…
നന്ദിനി : ഹേയ് ഒന്നുമില്ല ഇയാള് ചിന്തിക്കുന്നത് ആലോചിച്ചു പോയത് ആണ്…
ശ്യാം :ഓഹ് ഒറ്റ ലൈഫ് അടിച്ചു പൊളിച്ചു ജീവിതം ഇഷ്ടം ഉള്ള രീതിയിൽ എൻജോയ് ചെയ്യുക അത്ര തന്നെ…
നന്ദിനി :കൊള്ളാം അടിച്ചു പൊളിച്ചു നടക്കുവാണല്ലേ അപ്പോൾ…
ശ്യാം :പിന്നല്ല, ഞാൻ എന്റെ സാലറി വീട്ടിൽ കൊടുക്കാറില്ല അവർ എന്നോട് ഒന്നും ചോദിക്കാറുമില്ല. വീട്ടിൽ അച്ഛൻ ബിസിനസ് നോക്കി പോകും പിന്നെ നമ്മൾ ഇങ്ങനെ സ്വന്തം ജോലി അതിൽ നിന്ന് കിട്ടുന്നത് അടിച്ചു പൊളിച്ചു ഒരു ജീവിതം. ഞാൻ എവിടെ ആണെന്നോ ഒന്നും തിരക്കില്ല. ഇഷ്ടം ഉള്ളടത്തു പോകാം ഇഷ്ട്ടം ഉള്ളപ്പോൾ തിരിച്ചു വരാം ഫ്രീ ബേർഡ് ആയിരിക്കണം.