ഓരോ സ്റ്റെപ് വെച്ച് മുകളിലേക്ക് കയറും തോറും വേദന സ്വയം ഇല്ലാതാകുമ്പോലെ തോന്നി. അവൾ അടുത്ത് നിൽക്കുമ്പോൾ ഒരു പ്രത്യേക ചൈതന്യം ഉള്ളത് പോലെ. ആദ്യം ഇത്രയും മുകളിൽ എങ്ങനെ നടന്നു കയറും എന്നായിരുന്നു ചിന്ത എങ്കിൽ ഇപ്പോൾ ദൈവമേ പയ്യെ എത്തിയാൽ മതി എന്നായി.
അവളുടെ ഇടത് കൈയുടെ വിരലുകൾ നഖം വളർന്നു നിൽക്കുന്നത് കൊണ്ട് ആകാം തന്റെകൈ മസിലുകളിൽ അത് കൊണ്ട് കേറുന്നത് പോലെ തോന്നി. ആ വേദന പോലും സുഖമായി മാറുന്ന നിമിഷം ആയിരുന്നു അത്… പെട്ടെന്ന് അത് ഇല്ലാതെ ആയി അവർ മുകളിൽ എത്തി. ശ്യാം അവളുടെ മുഖത്ത് നോക്കി…
ശ്യാം :താങ്ക്‌സ്….
തിരിച്ചു ഒരു ചിരി മാത്രം ആയിരുന്നു മറുപടി.. അവൾ പടിയിറങ്ങി മുത്തശ്ശിയുടെ അടുത്തേക്ക് പോയി. പിറ്റേ ദിവസം രാവിലെ ലോക് ഡൌൺ ഏതാണ്ട് എത്തും എന്ന നിലയിൽ ആയി കാര്യങ്ങൾ അതിനു മുൻപ് എന്തെങ്കിലും ചെയ്യണം എന്ന രീതിയിൽ കുട്ടൻ പാസ്പോർട്ട് കാര്യങ്ങൾക്ക് ആയി പോയി. എന്നാൽ അവിടുത്തെ തിക്കും തിരക്കും നന്നായി അനുഭവപ്പെട്ടു. ഒടുവിൽ അടുത്ത ദിവസം ലോക് ഡൌൺ പ്രഖ്യാപിച്ചു. കോവിഡ് എന്ന മഹാമാരി ലോകത്ത് എങ്ങും വ്യാപിച്ചു.
അപ്പോഴേക്കും പാസ്സ് പോർട്ട് ഓഫീസിൽ ചില സ്റ്റാഫ്കളുമായി സംസാരിച്ചു കുട്ടൻ സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചു. കാരണം അത് തന്റെ ഡ്രീം ആണ് വഴിയിൽ കളയാൻ സാധിക്കില്ല എങ്ങനെയും ഏത് വിധേനയും സ്വന്തമാക്കണം. അവിടെ ഉള്ള സ്റ്റാഫ്കൾ പറയുന്നത് അനുസരിച്ചു രണ്ട് മൂന്നു ദിവസം കൂടി വെയിറ്റ് ചെയ്തേ പറ്റുള്ളൂ എന്ന അവസ്ഥ ആയി. അങ്ങനെ ആകുമ്പോൾ കുട്ടന് പിന്നെ ലോക് ഡൌൺ മാറുന്നത് വരെ അവിടെ വിട്ട് പോകാൻ പറ്റില്ല.