കഥ അറിയാതെ മണ്ടൻ ആയ കുട്ടൻ അവനെ കോക്രി കാണിച്ചു വീട്ടിൽ നിന്ന് ഇറങ്ങി. പടിപ്പുര കടക്കുമ്പോൾ അവൻ നന്ദിനിയെ തിരിഞ്ഞ് നോക്കി പക്ഷേ അതുവരെ അവന്റെ ഒരു നോട്ടം പ്രതീക്ഷിച്ചു നിന്ന അവൾ തിരിഞ്ഞു അകത്തേക്ക് പോവുകയും ചെയ്തു. എന്തായാലും രണ്ട് ദിവസം കഴിഞ്ഞു ഒരിക്കൽ കൂടി കാണാമല്ലോ എന്ന് അവളും കരുതി. കാൽ ഉന്തി ഉന്തി അവൻ കുറച്ചു നേരം ഉമ്മറത്തു ഇരുന്നു വയലിന്റെ ഭംഗി ആസ്വദിച്ചു. അപ്പോൾ മുത്തശ്ശിയും നന്ദിനിയും അങ്ങോട്ട് വന്നു..
ശ്യാം :മുത്തശ്ശൻ എവിടെ??
മുത്തശ്ശി :തൊടിയിൽ പണിക്കാർ ഉണ്ട്… അങ്ങോട്ട് പോയി..
ശ്യാം :ആ കുളത്തിന്റെ പായൽ ഒന്ന് കഴുകാൻ പറ.. ഓഹ് ഇപ്പോഴും അത് ഓർക്കാൻ വയ്യ..
അത് കേട്ടപ്പോൾ നന്ദിനി കൈ വിരൽ മൂക്കിൽ വെച്ച് ചിരിച്ചു.
മുത്തശ്ശി :കുളത്തിൽ ഒന്നും ഇറങ്ങി അങ്ങനെ പരിചയം ഇല്ലല്ലേ…
ശ്യാം :അവിടെ ഉള്ളത് സ്വിമ്മിംഗ് പൂൾ ആണ് അതൊന്നും പായൽ പിടിക്കില്ലല്ലോ…
മുത്തശ്ശി :അതൊക്കെ കെമിക്കൽ അല്ലേ വെള്ളത്തിൽ ഇത് പ്രകൃതിയിൽ ഇഴുകി അല്ലേ നിൽക്കുന്നത്. അത് കൊണ്ട് ഗുണം കൂടും…
കാല് നോക്കി കൊണ്ട് ശ്യാം പറഞ്ഞു…
ശ്യാം :സത്യം….!
അവന്റെ സംസാരവും മുഖത്തെ ഭാവങ്ങളും കണ്ടാൽ ആരും ചിരിച്ചു പോകും…
മുത്തശ്ശി :നീ എന്നെ കളിയാക്കുവാണോ എന്നൊരു സംശയം…
ശ്യാം :ഹേയ് ഇല്ല മുത്തശ്ശി….
മുത്തശ്ശി :പിന്നെ അവിടെ എങ്ങനാ ഫുഡ് ഒക്കെ നല്ലത് ആണോ മോനെ. കുട്ടൻ അതൊക്കെ കഴിക്കുമോ…
ശ്യാം :എനിക്ക് നാടൻ ഫുഡ് ഇഷ്ടം ആണ് അവൻ എല്ലാം കഴിക്കും… അവൻ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ അറിയാം…