മുത്തശ്ശി :കുട്ടിക്ക് നടക്കാൻ നല്ല പ്രയാസം ഉണ്ട്… കുട്ടാ എന്നാൽ പിന്നെ രണ്ട് ദിവസം കഴിഞ്ഞു പോയാൽ പോരെ…
കുട്ടൻ :അയ്യോ അത് പറ്റില്ല മുത്തശ്ശി….
അവിടെ കോണി പടിയുടെ താഴെ വിഷമിച്ചു നിൽക്കുന്ന നന്ദിനിയേയും കണ്ടു. അവളുടെ കണ്ണുകൾ നന്നായി കലങ്ങി ഇരിക്കുന്നു. ഒരു ദിവസം ഒന്ന് മര്യാദക്ക് കാണാൻ പോലും സാധിച്ചില്ല എന്ന് തന്നെ പറയാം. വളർന്നു വരുന്നതിന് അനുസരിച്ചു തന്നെ കുട്ടേട്ടൻ അവഗണിക്കും പോലെ അവൾക്ക് ഫീൽ ചെയ്യാൻ തുടങ്ങി.
മുത്തശ്ശി :എന്നാൽ പിന്നെ ഒരു കാര്യം ചെയ്യൂ ഈ കുട്ടീനെ നീ ഇവിടെ നിർത്തിയിട്ടു പൊക്കോ… ഈ കാലും വെച്ച് അത് എങ്ങനെ നിന്റെ കൂടെ വരും. എന്തായാലും രണ്ട് ദിവസം കഴിഞ്ഞു വരുമ്പോൾ ഇവിടെ വന്നിട്ട് അല്ലേ നീ പോകുന്നത്…
കുട്ടൻ ശ്യാമിനെ നോക്കി.. സത്യത്തിൽ ശ്യാമിന്റെ മനസ്സിൽ സന്തോഷം ആയിരുന്നു. പക്ഷേ അവൻ കണ്ണിറുക്കി കാണിച്ചു എന്നെയും കൊണ്ട് പോകു എന്നരീതിയിൽ. ശ്യാമിനിട്ടു പണി അവൻ തിരിച്ചു കൊടുക്കും എന്ന് ശ്യാമിന് നന്നായി അറിയാമായിരുന്നു. കുട്ടൻ മറ്റൊന്നും ആലോചിക്കാതെ പെട്ടെന്ന് പറഞ്ഞു..
കുട്ടൻ :എന്നാൽ പിന്നെ അവൻ ഇവിടെ നിൽക്കട്ടെ… ഞാൻ പോയിട്ട് വരാം. രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളു…
മുത്തശ്ശി :അതേ കുട്ടി പോകേണ്ട അവൻ വരുമ്പോളേക്കും എന്തായാലും കാലിന്റെ ദീനം മാറും ഈ കാലും വെച്ച് നടന്നാൽ അത് കൂടത്തെ ഉള്ളു…
ശ്യാം അവന്റെ നേരെ കണ്ണ് ഉരുട്ടി കാണിച്ചു ആക്ഷൻ കാണിച്ചു എങ്കിലും അവന്റെ മനസ്സ് സന്തോഷിച്ചു കാരണം രണ്ട് ദിവസം എങ്കിൽ രണ്ട് ദിവസം അവന്റെ മുറപ്പെണ്ണ് ഇവിടെ ഉണ്ടല്ലോ പറ്റുമെങ്കിൽ പയ്യെ അതിനെ ഒന്ന് മുട്ടി നോക്കാം… അവൻ എന്തായാലും ഷോ കാണിച്ചു നടക്കുവല്ലേ…