നല്ല ചങ്ങാത്തങ്ങൾ നില നിർത്തി ചീത്തയെ മാറ്റി നിർത്താൻ അവൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. അത് അവന്റെ സ്വന്തം ജീവിതം തന്നെ ഉദാഹരണം ആയി മാറി. അവൻ തന്നെ അവിടെ അവൾക്ക് ഒരു ജോലി റെഡി ആക്കി കൊടുത്തു… പിന്നെ അവളോട് ഒന്ന് മുഖം ഉയർത്തി സംസാരിക്കാൻ പോലും ആ പാവത്തിന് ധൈര്യം ഉണ്ടായിരുന്നില്ല…
നന്ദിനിക്ക് എന്തോ അപ്പോൾ ആണ് മനസ്സിൽ കൂടുതൽ വേദന ഉണ്ടാകാൻ തുടങ്ങിയത്… മനസ്സ് വിതുമ്പി കൊണ്ട് കുട്ടൻ പറഞ്ഞു…
കുട്ടൻ :നീ സ്വന്തം കാലിൽ ജോലി ചെയ്തു.. നല്ലൊരു ജീവിതം കണ്ടെത്തിക്കോ.. ഇവിടെ ഉള്ള പെൺകുട്ടികൾ എല്ലാം കഷ്ടപ്പാട് എന്തെന്ന് അറിയാവാങ്ങുന്നവർ ആണ്…. നിനക്ക് ഇവിടെ നിന്ന് ഒരിക്കലും വഴി തെറ്റില്ല….
അവൻ തിരിച്ചു ഒന്നും കേൾക്കാൻ നിൽക്കാതെ കാറിന്റെ അടുത്തേക്ക് നടന്നു പോയി. കണ്ണിൽ നിന്നു ധാര ധാര ആയി കണ്ണ് നീർ ഒഴുകി വീണു കൊണ്ടേ ഇരുന്നു… അപ്പോൾ ആണ് കഴുത്തിൽ കിടക്കുന്ന താലി മാല അവൾ ശ്രദ്ധിച്ചത്. ഇത്രയും ഉണ്ടായിട്ടും അത് മാത്രം തിരിച്ചു അഴിക്കാൻ ആയി കുട്ടേട്ടൻ പറഞ്ഞില്ല… അപ്പോൾ ചിലപ്പോൾ ഒരു തിരിച്ചു വരവ് ഉണ്ടാകുമോ…
അവൻ കെട്ടിയ താലി മാല കൈയിൽ പിടിച്ചു കൊണ്ട് അവൾ കരഞ്ഞു… വില ഇല്ല എന്ന് പറഞ്ഞു അപമാനിച്ചവൻ തന്നെ അവസാനം വേണ്ടി വന്നു അവൾക്ക്. ഒരുപാട് തവണ അപമാനിച്ച താലി മാത്രമായ് ഒടുവിൽ കൂട്ടും ….. അവൻ തിരിച്ചു വരും എന്നൊരു വിശ്വാസത്തിൽ അവൾ കാത്തിരുന്നു…..!!!
(ശുഭം )….. ♥️