ശ്യാം :ഈ അവസ്ഥയിൽ ഇനി എവിടെ പോയി ഇരിക്കും..
കുട്ടൻ ശ്യാമിനെ താങ്ങി പിടിച്ചു.. പക്ഷേ തറയിൽ ഇരിക്കാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ശ്യാമിനെ മാത്രം ഡൈനിങ് ടേബിളിൽ ഇരുത്തി കൊടുത്തു. നല്ല അടിപൊളി ഒരു സദ്യ തന്നെ ആയിരുന്നു പിന്നെ അവിടെ നടന്നത്. ഇടയ്ക്ക് പല കറികൾക്കും നന്ദിനിക്ക് മുത്തശ്ശി വക ക്രെഡിറ്റ് കിട്ടി കൊണ്ടേ ഇരുന്നു. ഒപ്പം ശ്യാമും പുകഴ്താൻ വിട്ടില്ല. ശ്യാം എന്ത് പറഞ്ഞാലും നർമം ചേർക്കുന്നത് കൊണ്ട് കേൾക്കാൻ ഒരു പ്രത്യേക രീതി ആയിരുന്നു.
നന്ദിനിക്ക് ശ്യാമിന്റെ ക്യാരാക്റ്റർ പെട്ടെന്ന് ഇഷ്ടം ആയി തുടങ്ങി. എന്നാൽ താൻ പ്രതീക്ഷിച്ചു നിൽക്കുന്ന പുരുഷന്റെ വായിൽ നിന്ന് ഒന്നും തന്നെ കേൾക്കാത്തതിൽ അവൾക്ക് വല്ലാത്ത വിഷമം ഉണ്ടായി.
ഭക്ഷണം എല്ലാം കഴിഞ്ഞു മുകളിലത്തെ മുറിയിൽ കയറാൻ ശ്യാം വളരെ അധികം പ്രയാസപ്പെട്ടു താഴെ ഏതെങ്കിലും മുറിയിൽ കിടക്കാം എന്ന് പറഞ്ഞു എങ്കിലും ശ്യാം മുകളിലേക്ക് തന്നെ പോകാം എന്ന് പറഞ്ഞു. അടുത്ത ദിവസം പാസ്പോർട്ട് ആവശ്യത്തിന് ആയി തിരുവനന്തപുരം വരെ കുട്ടന് പോകാൻ ഇരിക്കയാണ് ശ്യാമിന്റെ ഈ പ്രശ്നം.
അടുത്ത ദിവസം നോക്കാം ബാക്കി എന്ന് കരുതി അന്നത്തെ ദിവസം എങ്ങനെയോ കടന്ന് പോയി.പിറ്റേ ദിവസം കുട്ടൻ തട്ടി വിളിക്കുമ്പോൾ ആയിരുന്നു ശ്യാം എഴുന്നേറ്റത്. അത്യാവശ്യം നടക്കാൻ പറ്റുമെങ്കിലും ശ്യാം കൂടെ പോകുന്നത് കുട്ടന് സമയ നഷ്ടം ആകും എന്ന് ഉറപ്പായി.ഒരു വിധത്തിൽ നടന്നു താഴെ എത്തിയപ്പോൾ മുത്തശ്ശി കുട്ടനോട് ചോദിച്ചു…