നന്ദിനി :അതിനു ആണോ നീ ഈ വഴി കണ്ടത്…
ശ്യാം :അതേ….
കുട്ടൻ അവന്റെ കൈയിൽ ഇരുന്ന കത്തി എടുത്തു അവളുടെ മുന്നിലേക്ക് ഇട്ട് കൊടുത്തു… രണ്ട് കൈയും അടിച്ചു ഒടിച്ച അവനു ഇനി അത് കൈകൊണ്ട് എടുക്കാൻ സാധിക്കില്ല.. നന്ദിനി അത് കൈയിൽ എടുത്തു.. അവൻ കാല് കൊണ്ട് ഞൊണ്ടി ഇഴഞ്ഞു ബോട്ടിന്റെ ബോഗിയിൽ ചെന്ന് മെല്ലെ എഴുന്നേറ്റു പൊങ്ങി..
ശ്യാം :എന്നെ ഒന്നും ചെയ്യരുത്.. ഞാൻ നിന്നെ ഇനി ഉപദ്രവിക്കില്ല ഞാൻ പൊക്കോളാം.. ഞാൻ ഇനി ഒന്നിനും വരില്ല…
അപ്പോഴേക്കും കുട്ടൻ അവന്റെ അടുത്ത് വന്നു കാലിന്റെ പിറകിൽ ഒറ്റ ചവിട്ട് കൊടുത്ത്.. മുടിയിൽ കുത്തി പിടിച്ചു അവന്റെ കഴുത്തു അവളെ കാണിച്ചു കൊടുത്തു.. കണ്ണിൽ നിന്ന് കണ്ണ് നീര് ഒഴുകി കൊണ്ട് തന്നെ അവൾ അവന്റെ കഴുത്തിൽ വെട്ടി.. പിടഞ്ഞു കൊണ്ട് ശ്യാം ബോട്ടിൽ വീണു… ഒടുവിൽ അവസാന ശ്വാസം എടുക്കും മുൻപ് അവനോട് അവൾ പറഞ്ഞു…
നന്ദിനി : “ഇനി ഒരു നന്ദിനി ഉണ്ടാകാതെ ഇരിക്കട്ടെ”
… ശ്യാം മരിച്ചു… അവന്റെ കൈ കാൾ കൂട്ടികെട്ടി ഭാരം ഉള്ള കല്ലുകൾ കൊണ്ട് കെട്ടി താഴ്ത്തി… കടലിന്റെ ആഴങ്ങളിലേക്ക് അവനെ യാത്ര ആക്കി.. അപ്പോഴേക്കും മഴ ശക്തമായി ഇരച്ചു വന്നു തുടങ്ങിയിരുന്നു.. പരമാവധി വേഗത്തിൽ ഹാർബറിൽ എത്തിയപ്പോൾ അവനെ കാത്തു ഒരാൾ അവിടെ ഉണ്ടായിരുന്നു… കുട്ടന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു അത്… അവൻ ആണ് ഇങ്ങനെ ഒരു വേദി അവിടെ ഒരുക്കി കൊടുത്തത്…. അവന്റെ പേര് മുസ്തഫ…
മുസ്തഫ :കഴിഞ്ഞില്ലേ ചങ്ങായി അവന്റെ കഥ…
കുട്ടൻ :ചുറ്റും നോക്കി….