കുട്ടൻ :ഇനി പറ എന്താ ഉണ്ടായത്…
നന്ദിനി :അത് എന്നോട് എന്നോട് ക്ഷമിക്കണം കുട്ടേട്ടാ അവൻ എന്നേ ചതിക്കുക ആയിരുന്നു.. ഞാൻ അവനെ അത്രത്തോളം വിശ്വസിച്ചു പക്ഷേ അവൻ എന്നേ ചതിച്ചു…
കുട്ടൻ :അപ്പോൾ നീ എന്നോട് ചെയ്തതോ…. ഞാൻ എന്താ മറക്കേണ്ടത് നീ പറ… നിന്റെ പരവേശം കണ്ടപ്പോളെ എനിക്ക് തോന്നി എന്തോ പ്രശ്നം ഉണ്ടെന്ന്….
നന്ദിനി :അയാൾ ഒരു എന്നേ ഓരോന്ന് പറഞ്ഞു പറ്റിക്കുക ആയിരുന്നു…. എനിക്ക് അബദ്ധം പറ്റി പോയി… എനിക്ക് അറിയില്ല എങ്ങനെ പറയണം എന്ന്.. പൈസക്ക് വേണ്ടി സ്വന്തം ഭാര്യയെ…. ചേ……
കുട്ടൻ :ഞാൻ നിന്നോട് പറഞ്ഞപ്പോൾ നീ എന്താ എന്നോട് പറഞ്ഞത്.. ശ്യാം ചേട്ടനെ കുറിച്ച് അനാവശ്യം പറയരുത് എന്ന്… ഇപ്പോളോ….
നന്ദിനി :എനിക്ക് അറിയാം… ഞാൻ ചെയ്ത തെറ്റുകൾ ഒരിക്കലും പൊറുക്കാൻ പറ്റില്ല എന്ന്….എന്നേ സ്വീകരിക്കണം എന്ന് ഞാൻ പറയുന്നില്ല കാരണം ആ മനസ്സിൽ എനിക്ക് ഇനി സ്ഥാനം ഇല്ലെന്ന് അറിയാം… അതുകൊണ്ട് എനിക്ക് ഇവിടെ ഇനി നിൽക്കാൻ പറ്റില്ല നാട്ടിൽ പോകാൻ എന്നേ സഹായിക്കാൻ പറ്റുമോ…
കുട്ടൻ :നീ ഇനി നാട്ടിൽ പോകേണ്ട നന്ദിനി…
നന്ദിനി അവനെ നോക്കി…
നന്ദിനി :അതെന്താ….
കുട്ടൻ :ശ്യാം എന്നേ അത് പറഞ്ഞു ഒരുപാട് ബ്ലാക്ക് മെയിൽ ചെയ്തിരുന്നു.. ഇന്നലെ രാത്രി ഞാൻ എല്ലാം മുത്തശ്ശനോടും മുത്തശ്ശിയോടും തുറന്നു പറഞ്ഞിരുന്നു…
അത് കേട്ടപ്പോൾ നന്ദിനി ഒരു ശവം പോലെ ആയി….
കുട്ടൻ :അതുകൊണ്ട് നീ ഇനി നാട്ടിൽ പോയാലും ആ വീട്ടിൽ നിനക്ക് സ്ഥാനം ഉണ്ടാകില്ല… അനുഭവിക്കണം നന്ദിനി നീ കാരണം അത്രത്തോളം ഞാൻ കണ്ണ് നീര് കുടിച്ചിട്ടുണ്ട്….