നന്ദിനി :അറിയില്ല, പക്ഷേ എന്നേ അത്രയ്ക്ക് ഇഷ്ടം ആയിരുന്നു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്… ഞാൻ ഒരുപാട് ആ പാവത്തിനെ ദ്രോഹിച്ചിട്ടുണ്ട്….
ജ്യോതി :ഉം ശെരി.. നാ ഉന്നെ ഇങ്കെ നിന്ന് വെളിയ അനുപ്പുവേ ആനാ.. അപ്രം നീ ഉന്നെ സേഫ് അഹ് പാത്തുകൊ ഇത് ഉന്നോടെ കേരള അല്ലെ ബാംഗ്ലൂർ..
അവളോട് ചങ്കിടിപ്പോടെ ആണ് അത് കേട്ടത്… ജ്യോതി അവളെ ബാക് ഗേറ്റ് വഴി പുറത്ത് വിട്ടു. നന്ദിനിയെ തേടി റൂമിൽ വന്നപ്പോൾ അവളെ അവിടെ കണ്ടില്ല.. എവിടെ പോയി എന്നറിയാതെ അവളുടെ ഫോണിൽ കാൾ ചെയ്തപ്പോൾ നന്ദിനി ഫോൺ സ്വിച് ഓഫ് ചെയ്തു… മുകളിൽ നിന്നും അവനെ നോക്കി നിൽക്കുന്ന ജ്യോതിയെ കണ്ടപ്പോൾ അവനു കാര്യം മനസ്സിൽ ആയി. അവൻ വേഗം കാർ എടുത്തു ഫ്ലാറ്റിലേക്ക് വിട്ടു…അതേ സമയം ഫ്ലാറ്റിന്റെ സെക്യൂരിറ്റി എടുത്തു പോയി.. കാര്യങ്ങൾ തിരക്കി മുൻപ് താമസിച്ചിരുന്ന ഉണ്ണി കൃഷ്ണൻ എന്ന ചെറുപ്പക്കാരൻ പിന്നീട് ഫ്ലാറ്റ് മാറി പോയത് എവിടെ ആണെന്ന് ചോദിച്ചു അറിഞ്ഞു.. അവിടെ നിന്ന് ഓട്ടോ വിളിച്ചു അങ്ങോട്ട് പോകുമ്പോൾ ശ്യാം കാറുമായി ഫ്ലാറ്റിൽ എത്തി. പരസ്പരം വണ്ടികൾ ക്രോസ് ചെയ്തു പോയെങ്കിലും അവർ പരസ്പരം കണ്ടില്ല… നന്ദിനി കുട്ടന്റെ ഫ്ലാറ്റിൽ എത്തി ബെൽ അടിച്ചു കൊണ്ടേ ഇരുന്നു. തുരു തുരെ ബെൽ അടിച്ചപ്പോ ആരെന്നു നോക്കാൻ അവൻ കതക് തുറന്നു. വിയർത്തു കുളിച്ചു നിൽക്കുന്ന നന്ദിനിയെ ആണ് അവൻ കണ്ടത്… അവൾ വേഗം അവന്റെ കൈയിൽ പിടിച്ചു അകത്തേക്ക് കയറി കതക് അടച്ചു…. എന്നിട്ട് അവന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു കൈ കൂപ്പി കരഞ്ഞു… കുട്ടൻ അവളുടെ മുഖത്തേക്ക് നോക്കി… അവൾക്ക് പറയാൻ ഒന്നും തന്നെ നാവിൽ വരുന്നില്ല… ആ ചുണ്ടുകൾ വിറച്ചു.. കുട്ടൻ അവളോട് ഒന്നും തന്നെ മിണ്ടിയില്ല ജഗിൽ കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്നു അവൾക്ക് കൊടുത്തു.. അവൾ അത് കുടിച് ഇറക്കിയത് ഒരു വല്ലാത്ത പരവേശത്തിൽ ആയിരുന്നു….