മുത്തശ്ശൻ :അഹ് നന്നായി ഇടിച്ചിട്ടുണ്ട്…
ശ്യാം :ആഹാ അത് ഇപ്പോൾ ആണോ മനസ്സിൽ ആയത്… ഞാൻ വീണപ്പോളെ അറിഞ്ഞു…
ശ്യാമിന്റെ സംസാരം കേട്ടപ്പോൾ തന്നെ നന്ദിനി വീണ്ടും കുണുങ്ങി കുണുങ്ങി ചിരിക്കുവാൻ തുടങ്ങി. കുട്ടൻ ശ്യാമിനെ കളിയാക്കും പോലെ ആക്ഷൻ കാണിച്ചു. മുത്തശ്ശി ആണെങ്കിൽ വീണ്ടും നന്നായി അമർത്തി തടവാൻ തുടങ്ങിയപ്പോൾ ശ്യാമിന്റെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മറഞ്ഞു. വേദന കൊണ്ട് ആകണം ഒരു കൈ അവൻ കടിച്ചു പിടിച്ചു.
സത്യത്തിൽ ഒരു കോമാളി പോലെ പെരുമാറുന്ന ശ്യാമിന്റെ ചെഷ്ട്ടകൾ നന്ദിനി ശ്രദ്ധിച്ചു… നന്നായി തടവി കഴിഞ്ഞ ശേഷം മുത്തശ്ശി കുപ്പി അടപ്പ് കൊണ്ട് മുറുക്കി അടച്ചു. എന്നിട്ട് കുപ്പി തിരികെ നന്ദിനിയുടെ കൈയിൽ കൊടുത്തു. മുത്തശ്ശി മെല്ലെ നിലത്ത് നിന്ന് എഴുന്നേറ്റ് നിന്നു..
മുത്തശ്ശി :കുഴപ്പമില്ല കുട്ടിയെ, നന്നായി തടവി ഒടിച്ചിട്ടുണ്ട് അല്ലെങ്കിൽ അത് അങ്ങനെ കളിച്ചിട്ടുണ്ട്..
ശ്യാമിന്റെ കണ്ണിൽ നിന്ന് വേദന കൊണ്ട് കണ്ണീർ ഒഴുകിയിരുന്നു..
മുത്തശ്ശി :ഇപ്പോൾ എങ്ങനെ ഉണ്ട് കുറച്ച് ആശ്വാസം തോന്നുന്നില്ലേ…
ശ്യാം കണ്ണീർ തുടച് കൊണ്ട് പറഞ്ഞു .. “പിന്നെ ”
അത് കാണുമ്പോൾ കുട്ടനും നന്ദിനിക്കും ചിരി അടക്കാൻ ആയില്ല..
മുത്തശ്ശി :എന്താ കുട്ടാ ഇങ്ങനെ നിന്റെ കൂട്ടുകാരന്റെ ഈ അവസ്ഥയിൽ ചിരിച്ചു കളിക്കുവാണോ വേണ്ടത്…
ശ്യാം :അങ്ങനെ ചോദിക്ക് മുത്തശ്ശി…
കുട്ടൻ :സോറി സോറി..
അവൻ അത് പറയുമ്പോളും ചിരി നിർത്താൻ കഴിഞ്ഞിരുന്നില്ല…
മുത്തശ്ശൻ :എന്നാൽ പിന്നെ സമയം വൈകി എല്ലാർക്കും കഴിക്കാൻ ഇരുന്നാലോ….