നന്ദിനി :എന്താ ശ്യാമേട്ടാ ഇവിടെ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല….
ശ്യാം :പറയാം വെയിറ്റ്….
അയാൾ വന്നു കസേരയിൽ ഇരുന്നു… എല്ലാവരെയും ഒന്ന് നോക്കി. ഒരു വല്ലാത്ത മനുഷ്യൻ ഏതോ പൊട്ടന് ലോട്ടറി അടിച്ച പോലെ തോന്നും. പക്ഷേ പുള്ളിക്കാരൻ ഒടുക്കത്തെ കാശ്കാരൻ ആണ്… അയാൾ സംസാരിക്കാൻ തുടങ്ങി…
” എന്നോടെ പേര് ദുരൈ… നാൻ വന്ത് തമിൽകാരൻ… എന്നോടെ ബിസിനസ് എല്ലാം ആൾ ഓവർ ഇന്ത്യയിലെ ഇറുക്ക്.. ബട്ട് എനക് ബാംഗ്ലൂർ താ റൊമ്പ പുടിക്കും…അതിൽ കുടക് റൊമ്പ പുടിക്കും… ഇങ്കെ ഉങ്കൾക്ക് ആഹേ എല്ലാം റെഡി പണ്ണി വെച്ചിരിക്ക്… ഫുഡ് റൂം എല്ലാം.. നിങ്ക എല്ലാരും നല്ല എൻജോയ് പണ്ണുങ്ക….
അയാൾ കേരള സാരി ഉടുത്തു വന്നിരിക്കുന്ന നന്ദിനിയെ പെട്ടന്ന് ശ്രദ്ധിച്ചു. കാരണം അവളുടെ വസ്ത്ര ധാരണ തന്നെ… നന്ദിനിയെ നോക്കി അയാൾ ചോദിച്ചു…
ദുരൈ :നീങ്ക കേരളവാ….
ശ്യാം :അതേ….
ദുരൈ :ഉം… ഉങ്ക പേര് എന്നമ്മ….
നന്ദിനി ശ്യാമിനെ നോക്കി…
ശ്യാം :പേര് പറഞ്ഞു കൊടുക്ക് നിന്നോട് ആണ് ചോദിക്കുന്നത്…
നന്ദിനി :നന്ദിനി…
ദുരൈ :ഓകെ ഇങ്കെ ഏതാവത് കുറവ് ഇറുക്കാ….
നന്ദിനി ശ്യാമിനോട് ചോദിച്ചു..
നന്ദിനി :ഇവിടെ കുഴപ്പം ഒന്നും ഇല്ലെന്ന് ആണോ ചോദിച്ചത്..
ശ്യാം :സൗകര്യങ്ങൾ ഒക്കെ ഇത് മതിയോ എന്നാണ്…
നന്ദിനി ഉറക്കെ പറഞ്ഞു…
നന്ദിനി :എല്ലാം ഓക്കേ ആണ്….
ദുരൈ :ഇരുന്നാ സൊള്ളുങ്ക.. ഇല്ലെങ്കിൽ മലയാളം എനിക്ക് അറിയാം കുറച്ചു…
നന്ദിനി തിരിച്ചു തലയാട്ടി കാണിച്ചു…