നന്ദിനി :ഓക്കേ…
അവൾ അകത്തേക്ക് പോയി… ഒരു അരമണിക്കൂർ കഴിഞ്ഞു അവൾ തിരിച്ചു വന്നു… ഒരു നിമിഷം അവളെ കണ്ട് ശ്യാം തന്നെ കണ്ണ് തെള്ളി പോയി. ശ്യാം പോയി ഓവർ കോട്ട് ഒക്കെ ഇട്ട് വന്നു. അവന്റെ കാറിൽ രണ്ടാളും ചേർന്ന് പോയി … പോകും വഴി ശ്യാമിന്റെ വീട്ടുകാരുടെ കാര്യം അവൾ ചോദിച്ചു. അവർ ആരും ഇവിടെ ഇല്ല എന്നാണ് ശ്യാം മറുപടി പറഞ്ഞത്.. എന്നാൽ പിന്നെന്താ അവരെ പോകണ്ടേ എന്ന് ചോദിക്കുമ്പോൾ എല്ലാം ശ്യാം ഒഴിഞ്ഞു മാറുക ആയിരുന്നു… എന്നാൽ അവനോട് ഉള്ള വിശ്വാസം അവൾ ചിന്തിച്ചത് ചിലപ്പോൾ ഇങ്ങനെ കല്യാണം കഴിച്ചു ചെല്ലുന്നത് അവർക്ക് അക്‌സെപ്റ് ചെയ്യാൻ പറ്റില്ല എന്നത് കൊണ്ട് ആകും അവൻ മിണ്ടാതെ ഇരിക്കുന്നത് എന്നാണ്… വണ്ടി ചെന്ന് നിന്നത് ഒരു വലിയ ബംഗ്ലാവിന്റെ മുന്നിൽ ആയിരുന്നു ഒരുപാട് സെക്യൂരിറ്റി സിസ്റ്റം ഉള്ള ബംഗ്ലാവ്… അവിടെ ഇവിടെ ഒക്കെ ആയി ഒന്ന് രണ്ട് കാറുകൾ കാണാൻ കഴിയും… അവൻ നന്ദിനിയെ കൂട്ടി അകത്തേക്ക് പോയി… അവൾ അതിന്റെ അകം കണ്ടു കണ്ണ് തെള്ളിപ്പോയി. ഇങ്ങനെ ഒരു വീട് അവൾ ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് കാണുന്നത്… അതിനുള്ളിൽ കൂടി അവർ രണ്ടാളും അകത്തേക്ക് നടന്നു… എന്തോ ഒരു ഫോറിൻ കൺഡ്രിയിൽ എത്തിയപോലെ അവൾക് തോന്നി. ചില സിനിമകളിൽ കണ്ടപോലെ ഉള്ള വീടുകൾ… അവൾ കണ്ണ് തെള്ളി നിൽക്കുന്നത് അവൻ കണ്ടു… അവർ ഒരു മുറിയിൽ ചെന്നപ്പോൾ അവിടെ സോഫയിൽ ആയി ആർ ഏഴു പേർ ഇരിക്കുന്നു.. അവർ എല്ലാം കപ്പിൾസ് ആണെന്ന് അവൾക്ക് തോന്നി കാരണം.. പെണ്ണുങ്ങൾ എല്ലാം ആണുങ്ങളുടെ കൈയിൽ പിടിച്ചു ആണ് ഇരിക്കുന്നത്… അതിന്റെ ഒരു ഭാഗത്തു അവരും ഇരുന്ന്.. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ അങ്ങോട്ട് നടന്നു വന്നു. കൈയിൽ കഴുത്തിൽ ഒരുപാട് സ്വർണം ഇട്ടൊരു മനുഷ്യൻ… നന്ദിനിക്ക് ഒന്നും മനസ്സിൽ ആയില്ല അവൾ അവരുടെ എല്ലാം മുഖത്തേക്ക് ശ്രദ്ധിച്ചു.. എല്ലാവരും എന്തോ വലിയ ഒരു എക്സൈറ്റ്മെന്റ്റ് ആണ്… അവൾ ശ്യാമിന്റെ കൈയിൽ പിടിച്ചു…