നന്ദിനി :അത്രേ ഉള്ളോ കുട്ടേട്ടനോട് ഞാൻ സംസാരിക്കാം… അത് ഒരു പേടി തൊണ്ടൻ ആണ്.. ഒന്ന് ബ്ലാക് മെയിൽ ചെയ്താൽ പോരെ ശ്യാം ചേട്ടാ…
ശ്യാം :ഒരു വഴിയും കിട്ടാതെ വന്നപ്പോൾ ഞാൻ അങ്ങനെ ചിന്തിച്ചു അവനോട് സംസാരിച്ചു… എന്നാൽ അവൻ എന്നോട് പറഞ്ഞത്… ഒരു ദയയും ഇനി അവന്റെ സൈഡിൽ നിന്ന് ഉണ്ടാവുകയില്ല എന്നാണ്… നാട്ടിൽ പോയി വേറെ പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചാൽ പിന്നെ ഞാൻ അവന്റെ കൈയിൽ ഒരു ദാക്ഷണ്യം ഇല്ലാതെ മരണം ഏറ്റു വാങ്ങേണ്ടി വരും എന്ന് പറഞ്ഞു…
നന്ദിനി :ഓഹ് ഹോ….
ശ്യാം :പക്ഷേ ഇതുവരെ കാണാത്ത ഒരു കുട്ടനെ ഞാൻ ഇന്ന് ആ കണ്ണുകളിൽ കണ്ടു. സർവ്വവും നഷ്ട്ട പെട്ടവന്റെ ഒരു നോട്ടം ആ കണ്ണുകളിൽ ഉണ്ടായിരുന്നു….
നന്ദിനി :എന്നാൽ പിന്നെ കുട്ടേട്ടനോട് അധികം പ്രശ്നം ഉണ്ടാക്കാൻ പോകാതെ ഇരിക്കുന്നത് ആണ് നല്ലത്….
ശ്യാം :ഉം… പിന്നെ അത് വിട്.. ഇനി അത് ആലോചിച്ചു കാര്യമില്ല.. അല്ല പുതു പെണ്ണിന് ഫ്ലാറ്റ് ഒക്കെ ഇഷ്ടം ആയോ….
നന്ദിനി :പിന്നെ സൂപ്പർ….
അവൾ കൈ വിരൽ 👌വൃത്താകൃതിയിൽ ഇങ്ങനെ കാണിച്ചു കൊണ്ട് പറഞ്ഞു…
ശ്യാം :എന്നാൽ പിന്നെ നമുക്ക് ഒരിടത്തു വരെ ഒന്ന് പോയാലോ…
നന്ദിനി :എവിടെ?
ശ്യാം :അതൊക്കെ ഉണ്ട്….!
നന്ദിനി :എന്നാലും… സർപ്രൈസ് ആണോ?
ശ്യാം :ആഹ്ഹ് അങ്ങനെ കരുതിക്കോ…. നീ കുറെ അറിയാൻ കിടക്കുക അല്ലെ ഈ ബാംഗ്ലൂർ എന്താണ് എന്ന്.. അപ്പോൾ ഇന്ന് നമുക്ക് തുടങ്ങി വെക്കാം…
നന്ദിനി :പിന്നെന്താ…. എന്നാ പിന്നെ പോയേക്കാം…
ശ്യാം :നീ കേരളാ സാരി തന്നെ ഉടുത്തു വന്നാൽ മതി… കേരളക്കാർക്ക് ഇവിടെ ഒരു പ്രത്യേക മതിപ്പ് ഉണ്ട്….