ശ്യാം : ഇന്ന് ഞങ്ങളെ എം ഡി ക്യാബിനിൽ വിളിപ്പിച്ചു കുറച്ചു കാര്യങ്ങൾ സംസാരിച്ചു….
നന്ദിനി :എന്നിട്ട്…
ശ്യാം :ഞങ്ങൾ രണ്ടാളും രണ്ട് ഗ്രൂപ്പ് ലീഡേഴ്‌സ് ആണ് അത് പോലെ എക്സിക്യൂട്ടീവ് ലെവൽ വർക്ക് ചെയ്യുന്ന എംപ്ലോയീസ് ആണ്… ഞങ്ങളുടെ വർക്ക് ആ രീതിയിൽ തന്നെ ആയിരുന്നു കമ്പനിയിൽ സ്വാധീനിച്ചത്. രണ്ട് ഗ്രുപ്പ് ആയിരുന്നു എങ്കിലും ഞങ്ങൾ പുറത്ത് അത്ര നല്ല കൂട്ടുകാർ ആയിരുന്നു എന്ന് കമ്പനിയിൽ എല്ലാവർക്കും അറിയാമായിരുന്നു… ഞനങ്ങൾക്ക് രണ്ടാൾക്കും പ്രൊമോഷൻ പറഞ്ഞു വെച്ചിരുന്നത് ആണ് പക്ഷേ കോവിഡ് പ്രശ്നം കാരണം അത് ആർക്കേലും ഒരാൾക്ക് മാത്രമേ കിട്ടുക ഉള്ളു എന്ന് എം ഡി ഇന്ന് ക്യാബിനിൽ വിളിപ്പിച്ചപ്പോൾ പറഞ്ഞു….
നന്ദിനി :ഓഹ് ഹോ…
ശ്യാം :പോയിന്റ് വൈസ് നോക്കുമ്പോൾ എന്നേക്കാൾ കൂടുതൽ പോയിന്റ് അവൻ ആണ് വരിക.. അതുകൊണ്ട് അവനു മാനേജർ പോസ്റ്റ് കിട്ടും… എന്നാൽ ഞങ്ങൾക്ക് പരസ്പരം ചർച്ച ചെയ്തു ഒരു ധാരണയിൽ എത്താൻ ഒരു ദിവസം സമയം തന്നിരുന്നു… അവൻ എന്നോട് സംസാരിക്കാൻ പോലും കൂട്ടാക്കില്ല എന്ന് നിനക്ക് അറിയാല്ലോ. എന്നിട്ടും ഞാൻ അവനെ തടഞ്ഞു നിർത്തി കാര്യം പറഞ്ഞു… എന്തായാലും പുറത്ത് പോകാൻ അവൻ പ്ലാൻ ഇട്ടിരിക്കുന്നത് എന്നാൽ പിന്നെ ഞാൻ ആ പോസ്റ്റ് എടുത്തോട്ടെ എന്ന്…
നന്ദിനി :എന്നിട്ട് കുട്ടേട്ടൻ എന്ത് പറഞ്ഞു…
ശ്യാം :അവൻ എന്നേ അപമാനിക്കുന്നതിന് അപ്പുറം എന്നേ അപമാനിച്ചു… ഞാൻ പറയുന്നത് പോലും കേൾക്കാൻ ഉള്ള ക്ഷമ അവൻ കാണിച്ചില്ല…